പാലക്കാട് രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

Published : Sep 26, 2023, 07:24 PM ISTUpdated : Sep 26, 2023, 07:37 PM IST
പാലക്കാട് രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

Synopsis

കരിങ്കരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം.

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ കുഴിച്ചു മൂടിയ നിലയിലായിരുന്നു. കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം.

രണ്ട് പേരെ പ്രദേശത്തു നിന്നും കാണാതായിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത്  അവസാനമായി ഈ യുവാക്കളെ കണ്ടവരുണ്ട്. അവരുടെ മൃതദേഹമാണോ ലഭിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. കൊട്ടേക്കാട് കഴിഞ്ഞ ഞായറാഴ്ച ഒരു സംഘർഷം നടന്നിരുന്നു. ആ സംഘര്‍ഷത്തിന് യുവാക്കളുടെ മരണവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

നാളെ ഫോറൻസിക് സംഘവും ആർഡിഒയും എത്തിയതിനു ശേഷമായിരിക്കും മറ്റ് പരിശോധനകൾ. ഇൻക്വസ്റ്റ് നടപടികൾ നാളെ രാവിലെ നടക്കും.

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി