മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു; പ്രതി ഓടിരക്ഷപ്പെട്ടു

Published : Nov 19, 2025, 10:33 PM IST
Kerala Police

Synopsis

നല്ലളം സ്വദേശി റമീസ് റഹ്‌മാൻ, ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് കുത്തേറ്റത്. ഒരാൾക്ക് വയറിനും മറ്റേയാൾക്ക് കൈക്കുമാണ് കുത്തേറ്റത്. രാമനാട്ടുകരയിലാണ് സംഭവം. പരിക്കേറ്റ രണ്ടു പേരെയും രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് റഹ്‌മാൻ, ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് കുത്തേറ്റത്. ഒരാൾക്ക് വയറിനും മറ്റേയാൾക്ക് കൈക്കുമാണ് കുത്തേറ്റത്. രാമനാട്ടുകരയിലാണ് സംഭവം. പരിക്കേറ്റ രണ്ടു പേരെയും രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ റഹീസിന്റെ പരിക്ക് ഗുരുതരമാണ്. അതേസമയം, ഇരുവരേയും ആക്രമിച്ച പ്രതി അക്ബർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ
എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്