ജി സുധാകരൻ പാർട്ടി വിടാൻ പാടില്ലായിരുന്നുവെന്ന് യു പ്രതിഭ; 'ആലപ്പുഴയിൽ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല'

Published : Mar 17, 2026, 08:41 AM IST
prathibha

Synopsis

പാർട്ടി നൽകിയത് വലിയ ഉത്തരവാദിത്വം ആണെന്നും പാർട്ടിക്ക് തന്നിലുള്ള വിശ്വാസം നിലനിർത്തിപോവണമെന്നാണ് ആ​ഗ്രഹമെന്നും പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട്

ആലപ്പുഴ: വിവാദങ്ങൾ തനിക്ക് കരുത്തു പകർന്നുവെന്ന് കായംകുളത്തെ ഇടത് സ്ഥാനാർഥി യു പ്രതിഭ. പാർട്ടി നൽകിയത് വലിയ ഉത്തരവാദിത്വം ആണെന്നും പാർട്ടിക്ക് തന്നിലുള്ള വിശ്വാസം നിലനിർത്തിപോവണമെന്നാണ് ആ​ഗ്രഹമെന്നും പ്രതിഭ പറഞ്ഞു. മൂന്നാം തവണയാണ് കായംകുളത്ത് യു പ്രതിഭ ജനവിധി തേടുന്നത്.

ഒരു വീട്ടമ്മയായി ഇരിക്കുകയാണെങ്കിൽ ആരും വിമർശനങ്ങൾ ഉന്നയിക്കില്ലെന്നും വലിയ ഉത്തരവാദിത്വമാണ് കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നതെന്നും പ്രതിഭ പറഞ്ഞു. സ്വാഭാവികമായി ഇത് കരുത്ത് നൽകും. വിമർശനങ്ങൾ ചെറിയ സമയത്തേക്ക് വിഷമിപ്പിച്ചേക്കാം. അസത്യങ്ങൾ അധികകാലം പ്രചരിപ്പിക്കാൻ ആവില്ല. പൊതുപണം ഒരിക്കലും ദുർവിനിയോ​ഗം ചെയ്തിട്ടില്ല. വ്യാജപ്രചരണങ്ങൾ ആർക്കും നടത്താമെന്നും പ്രതിഭ പറഞ്ഞു.

ജി സുധാകരൻ പാർട്ടി വിട്ടത് ആലപ്പുഴയിൽ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പാർട്ടി ജില്ലാ സെക്രട്ടറി അതിന് മറുപടി പറഞ്ഞിട്ടുണ്ട്. സുധാകരൻ പാർട്ടി വിടാൻ പാടില്ലായിരുന്നു. ആരും പാർട്ടി വിടുന്നതിനോട് ഞാനിഷ്ടപ്പെടാറില്ല. ഒരാളുടെ മാത്രം വിജയമല്ല, കൂട്ടമായ ആളുകളുടെ വിജയമാണെന്നും പ്രതിഭ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചാത്തന്നൂരിൽ ഫോർവേർഡ് ബ്ലോക്കിനെ വെട്ടി, കോൺഗ്രസ് തന്നെ മത്സരിക്കാൻ തീരുമാനം; സൂരജ് രവി സ്ഥാനാർത്ഥിയാകും
'മൊത്തം സ്ത്രീ വിരുദ്ധതയുടെ രൂക്ഷ ഗന്ധം! പി കെ ശ്യാമള എന്ന വനിതാ സഖാവിനെ ഒറ്റുകൊടുക്കുകയാണ്'; ടികെ ഗോവിന്ദനെതിരെ നികേഷ് കുമാർ