വിയ്യൂർ ജയിലിൽ യുഎപിഎ കേസിലെ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു

Web Desk   | Asianet News
Published : Jan 05, 2021, 09:33 PM IST
വിയ്യൂർ ജയിലിൽ  യുഎപിഎ കേസിലെ തടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

എൻ.ഐ.എ കോടതി ശിക്ഷിച്ച യു.എ.പി.എ കേസിലെ തടവുകാരി ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. 

തൃശ്ശൂർ: വിയ്യൂർ വനിതാ ജയിലിൽ യുഎപിഎ ശിക്ഷാതടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു. എൻ.ഐ.എ കോടതി ശിക്ഷിച്ച യു.എ.പി.എ കേസിലെ തടവുകാരി ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. 

ആദ്യം കൈഞരമ്പ് മുറിച്ചും പിന്നീട് തുണി കഴുകാൻ ഉപയോഗിക്കുന്ന രാസദ്രാവകം കുടിച്ചുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തീവ്രവാദ സ്വഭാവമുള്ളതായി കണ്ടെത്തി എൻ.ഐ.എ ഏറ്റെടുത്ത കേസിൽ ഏഴ് വർഷത്തേക്ക് ശിക്ഷിച്ച തടവുകാരിയാണ് ഇവർ.  2018 മാർച്ചിലാണ് ഇവരെ വിയ്യൂരിലെത്തിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം