
കോഴിക്കോട്: എൽഡിഎഫ് സർക്കാരിൻ്റെ പ്രധാന വികസന പദ്ധതികളിലൊന്നായി മുന്നോട്ട് പോകുന്ന കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് രംഗത്ത്.
കോഴിക്കോട് ജില്ലയിൽ മാത്രം പതിനായിരക്കണക്കിന് ആളുകളെയാണ് പദ്ധതിക്കായി കുടിയൊഴിപ്പിക്കേണ്ടി വരുന്നതെന്നും തീർത്തും അശാസ്ത്രീയമായാണ് കെ റെയിൽ പദ്ധതി നടപ്പാക്കുന്നതെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറും കോഴിക്കോട് എം.പി എം.കെ.രാഘവനും ആരോപിച്ചു.
കെ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അടിയന്തരമായി സർവ്വകക്ഷിയോഗം വിളിക്കണമെന്നും അല്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭരംഗത്തേക്ക് ഇറങ്ങുമെന്നും എം.കെ.മുനീർ പറഞ്ഞു. കേരളത്തിൽ ഒട്ടും തന്നെ പ്രായോഗികമല്ലാത്ത പദ്ധതിയാണ് കെ റെയിൽ എന്ന് കോഴിക്കോട് എം.പി എംകെ രാഘവൻ പറഞ്ഞു. കൺസൽട്ടൻസി ഏജൻസികൾ പറയുന്നത് മാത്രം കേട്ടു കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ജനങ്ങളെ ഏജൻസികൾ കാണുന്നില്ലെന്നും എംകെ രാഘവൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam