സിപിഎം വിട്ടവർക്ക് ടി.പി. ചന്ദ്രശേഖരന്‍റെ ഗതിവന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി എ. സുരേഷ്

Published : Mar 24, 2026, 06:43 AM IST
A Suresh

Synopsis

മലമ്പുഴയിൽ കോൺഗ്രസ്- ബിജെപി ഡീൽ ഉണ്ടെന്ന സിപിഎം ആരോപണം ചിരിച്ചു തള്ളുന്നുവെന്ന് എ. സുരേഷ് പറഞ്ഞു.

പാലക്കാട്: സിപിഎം വിട്ടവർക്ക് ടി.പി. ചന്ദ്രശേഖരന്‍റെ ഗതിവന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി എ. സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വി.എസ്. അച്യുതാനന്ദനെ സ്നേഹിച്ചവരുടെ വോട്ട് ലഭിക്കും. മലമ്പുഴയിൽ കോൺഗ്രസ്- ബിജെപി ഡീൽ ഉണ്ടെന്ന സിപിഎം ആരോപണം ചിരിച്ചു തള്ളുന്നുവെന്ന് എ. സുരേഷ് പറഞ്ഞു. അതേസമയം ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. പടിയടച്ച് പിണ്ഡംവെച്ച സിപിഎമ്മിനോട് ഇനിയും അനുഭാവം കാണിക്കേണ്ട കാര്യമില്ലെന്ന് തോന്നിയതോടെയാണ് യുഎഡിഎഫിന്റെ സ്ഥാനാർത്ഥിത്വം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് എ സുരേഷ് നേരത്തെ പറഞ്ഞിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സുരേഷ് ആദ്യം പറഞ്ഞിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തലയെടുപ്പോടെ വിഴിഞ്ഞം; ചരിത്രം കുറിക്കാന്‍ എംഎസ്‍സി ലൂസിയാന എത്തുന്നു,1000 കപ്പൽ ബർത്ത് ചെയ്തെന്ന നേട്ടം നാളെ സ്വന്തമാക്കും
ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ: വിശദീകരണവുമായി പിണറായി വിജയൻ, 'സിഎംഡിആർഎഫ് സുരക്ഷിതം, സിഎജി റിപ്പോർട്ട് വസ്തുതകൾ ഉൾക്കൊള്ളാതെ'