
കൊല്ലം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കൊല്ലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണന് വിജയം. 16830 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ബിന്ദു കൃഷ്ണ വിജയിച്ചത്. വിജയിച്ച സ്ഥാനാർഥി 63416 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി എസ് ജയമോഹൻ 46586 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി ഡോ. പ്രതാപ് കുമാർ എൻ 18537 വോട്ടുകളും നേടി.
കൊല്ലം നഗരസഭയിലെ 6 മുതൽ 13 വരേയും 16 മുതൽ 19 വരേയും 22,23 വാർഡുകളും 42 മുതൽ 48 വരേയും വാർഡുകളും കൊല്ലം താലൂക്കിലെ പനയം, തൃക്കടവൂർ, തൃക്കരുവ എന്നീ പഞ്ചായത്തുകളും അടങ്ങുന്ന നിയമസഭാമണ്ഡലമാണ്. കൊല്ലം പലപ്പോഴും വലിയ വിജയങ്ങൾക്കു പകരം കടുത്ത പോരാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്. ഏത് മുന്നണി ജയിച്ചാലും ഭൂരിപക്ഷം വളരെ കുറവായിരിക്കുമെന്നത് ഇവിടുത്തെ വോട്ടർമാരുടെ പ്രത്യേകതയാണ്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു യുഡിഎഫും എൽഡിഎഫും തമ്മിൽ നടന്നത്. എൽഡിഎഫ് സ്ഥാനാർഥിയായ എം മുകേഷ് അന്ന് 2072 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന് വേണ്ടി മത്സരിച്ച ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയത്. 2021-ലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിൽ ഒന്നായിരുന്നു ഇത്. ഇക്കുറിയും ആ വീറും വാശിയും നടന്ന തെരഞ്ഞെടുപ്പായിരുന്നു മണ്ഡലത്തിൽ തെളിഞ്ഞത്. വികസനവും മണ്ഡലത്തിലെ മറ്റ് പൊതു കാര്യങ്ങളും ചർച്ചയായ കൂട്ടത്തിൽ തന്നെ മുൻ എംഎൽഎ മുകേഷിനെതിരെ ലൈംഗിക ആരോപണവും എത്തിയത് പാർട്ടിക്കുള്ളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിരുന്നു. സീനിയർ നേതാക്കളെ മാറ്റി ജനകീയ മുഖങ്ങളെ കൊണ്ടുവരുന്ന ശൈലി ചില വിഭാഗങ്ങളിൽ അസംതൃപ്തി ഉണ്ടാക്കിയിരുന്നു.
2016-ൽ പികെ ഗുരുദാസന് പകരം എം മുകേഷ് എത്തിയത് പാർട്ടിക്കുള്ളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു. സീനിയർ നേതാക്കളെ മാറ്റി ജനകീയ മുഖങ്ങളെ കൊണ്ടുവരുന്ന ശൈലി ചില വിഭാഗങ്ങളിൽ അസംതൃപ്തി ഉണ്ടാക്കിയിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷ് 58,524 വോട്ടുകളാണ് നേടിയിരുന്നത്. കോൺഗ്രസിന്റെ ബിന്ദു കൃഷ്ണ 56,452 വോട്ടുകൾ നേടി. ബിജെപിയുടെ എം സുനിൽ 14,252 വോട്ടുകളായിരുന്നു നേടിയിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam