
ഇരവിപുരം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരവിപുരം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിഷ്ണു മോഹന് വിജയം. 8803 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിഷ്ണു മോഹൻ വിജയിച്ചത്. വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി വിഷ്ണു മോഹൻ 64383 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി എം നൗഷാദിന് 55580 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി സജി ഡി ആനന്ദിന് 10469 വോട്ടുകളും ലഭിച്ചു.
കൊല്ലം നഗരസഭയുടെ 14,15 വാർഡുകൾ. 20 മുതൽ 41 വരേയുമുള്ള വാർഡുകളും കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന മയ്യനാട് എന്ന പഞ്ചായത്തും ചേർന്നതാണ് ഇരവിപുരം നിയമസഭാമണ്ഡലം. ഒൻപത് തവണ ആർഎസ്പി പ്രതിനിധികളെ നിയമസഭയിലേക്ക് അയച്ച ചരിത്രമാണ് ഇരവിപുരത്തിനുള്ളത്. എന്നാൽ ആർഎസ്പി ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തിയതോടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളൊക്കെ മാറിയിരുന്നു,.
2016-ൽ ആർഎസ്പിയുടെ ആധിപത്യം തകർത്ത് എം നൗഷാദ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2021-ൽ നടന്ന തെരഞ്ഞെടുപ്പിൽ ആർഎസ്പിയിലെ മുതിർന്ന നേതാവ് ബാബു ദിവാകരനെ 28,121 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നൗഷാദ് പരാജയപ്പെടുത്തിയത്. തൊഴിലാളി പ്രസ്ഥാനങ്ങളുടെയും തീരദേശ പോരാട്ടങ്ങളുടെയും ഫലമായി ഇരവിപുരത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ആഴത്തിലുള്ള വേരുകളുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam