
മലപ്പുറം: പി വി അന്‍വറിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശും കെപിസിസി അധ്യക്ഷന്‍റ സണ്ണി ജോസഫും നിര്‍ണായക കൂടിക്കാഴ്ച നടത്തി. വർക്കിംഗ് പ്രസിഡന്റ്റുമാരായ വിഷ്ണുനാഥ്, എ പി അനിൽ കുമാറും ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ തുടരുമെന്നും ഇനിയും സമയം ഉണ്ടല്ലോ എന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. വി ഡി സതീശനെ കുറിച്ചുള്ള അന്‍വറിന്‍റെ പരാമർശത്തിൽ നോ കമന്‍സ് എന്നായുരുന്നും സണ്ണി ജോസഫിന്റെ മറുപടി. അതേസമയം, അൻവറിന് മുന്നില്‍ വാതിൽ തുറന്നുതന്നെയാണ് കിടക്കുന്നതെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. അൻവർ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം യുഡിഎഫ് കൂടി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരിൽ മത്സരിക്കാനില്ലെന്നാണ് പി വി അൻവർ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പക്ഷേ പണമില്ലാത്തതിനാലാണ് മത്സരിക്കാത്തതുമാന്ന് അൻവർ പറഞ്ഞത്. വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും അൻവർ വ്യക്തമാക്കി. അഹങ്കാരത്തിന് കയ്യും കാലും വച്ചയാളാണ് സതീശൻ. അഞ്ച് മാസം തന്നെ വാലിൽക്കെട്ടി യുഡിഎഫ് നടത്തി. ഇനി യുഡിഎഫിൽ നിന്ന് ആരും വിളിക്കേണ്ടെന്നും അൻവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം