കെ വി തോമസ് ആശങ്കയില്‍ യുഡിഎഫ് യോഗം, സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് നേതാക്കള്‍

By Web TeamFirst Published Jan 22, 2021, 6:57 AM IST
Highlights

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗമെങ്കിലും കെ വി തോമസ് ഉയര്‍ത്തിയ രാഷ്ട്രീയ പ്രശ്‌നം യോഗത്തിന്റെ പ്രധാന അജണ്ടയാകും.
 

കൊച്ചി: മുതിര്‍ന്ന നേതാവ് കെ വി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ യുഡിഎഫ് എറണാകുളം ജില്ലാ നേതൃയോഗം ഇന്ന് കൊച്ചിയില്‍. ശനിയാഴ്ചയാണ് പാര്‍ട്ടി വിടുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ കെവി തോമസ് മാധ്യമങ്ങളെ കാണുന്നത്. 

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗമെങ്കിലും കെ വി തോമസ് ഉയര്‍ത്തിയ രാഷ്ട്രീയ പ്രശ്‌നം യോഗത്തിന്റെ പ്രധാന അജണ്ടയാകും. രാവിലെ പത്തിന് ഡിസിസി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ ഘടകകക്ഷി നേതാക്കള്‍, നിയോജക മണ്ഡലം ഭാരവാഹികള്‍ എന്നിവരാണ് പങ്കെടുക്കുന്നത്. നാളെ പതിനൊന്ന് മണിയ്ക്കാണ് നിലപാട് അറിയിക്കാന്‍ കെവി തോമസ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുള്ളത്. എന്നാല്‍ കെവി തോമസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന നിലപാടാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതായതോടെയാണ് കെ വി തോമസ് പാര്‍ട്ടിയുമായി ഇടഞ്ഞത്. പിന്നീട് പലതവണ നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തി.  

click me!