പ്രചാരണച്ചൂടിൽ കേരളം, യുഡിഎഫ് ക്യാമ്പിൽ ആത്മവിശ്വാസം, ഭരണമാറ്റമെന്ന ലക്ഷ്യവുമായി പ്രചാരണം, ആവേശമായി ചില സര്‍വേ ഫലങ്ങളും

Published : Mar 24, 2026, 08:59 PM IST
v d satheesan, udf, kc venugopal

Synopsis

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ, കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. സിഎൻഎൻ ന്യൂസ് 18 സർവേ ഫലങ്ങൾ അനുകൂലമായതും രാഹുൽ ഗാന്ധിയുടെ 'അഞ്ച് ഉറപ്പുകൾ' മുൻനിർത്തിയുള്ള പ്രചാരണവും മുന്നണിക്ക് ആത്മവിശ്വാസം നൽകുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ യുഡിഎഫ് പ്രചാരണം ശക്തമാക്കുന്നു. രാഹുൽ ഗാന്ധിയുടെ 'അഞ്ച് ഉറപ്പുകൾ' മുൻനിർത്തിയുള്ള പ്രചാരണവും സ്ഥാനാർത്ഥി നിർണ്ണയത്തിലെ വേഗതയും പാർട്ടിക്ക് തുടക്കത്തിലേ മേൽക്കൈ നൽകിയതായാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തൽ. സിഎൻഎൻ ന്യൂസ് 18-ന്റെ 'വോട്ട് വൈബ്' ഉൾപ്പെടെയുള്ള സർവേകൾ യുഡിഎഫിന് മുൻതൂക്കം പ്രവചിച്ചതും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്.

യുഡിഎഫ് നേതൃത്വത്തിന്റെ ഏകോപിതമായ പ്രവർത്തനം ഇത്തവണ ശ്രദ്ധേയമായ മറ്റമുണ്ടാക്കുമെന്നാമ് മുതിര്‍ന്ന നേതാക്കളക്കം പറയുന്നത്.പത്തനംതിട്ട, ചാലക്കുടി, കൊടുങ്ങല്ലൂർ, പുതുപ്പള്ളി, വൈക്കം, കോട്ടയം തുടങ്ങിയ നിർണ്ണായക മണ്ഡലങ്ങളിൽ നേരിട്ടെത്തി കെ.സി. വേണുഗോപാൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് പ്രചാരണത്തിൽ ഏറെ മുന്നിലെത്താൻ യുഡിഎഫിന് ഗുണം ചെയ്തുവെന്ന് നേതാക്കൾ പറയുന്നു. എറണാകുളം, കൊച്ചി, തൃക്കാക്കര, പിറവം മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് ചിട്ടയായ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകാൻ വി.ഡി. സതീശന് സാധിച്ചുവെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസത്തിന് പിന്നിലെ മറ്റൊരു കാരണം. ഇരിങ്ങാലക്കുട, തിരുവല്ല, കടുത്തുരുത്തി, പാലാ, ഏറ്റുമാനൂർ തുടങ്ങിയ മണ്ഡലങ്ങളിൽ രമേശ് ചെന്നിത്തലയും ഇതിനോടകം പര്യടനങ്ങൾ യുഡിഎഫിന്റെ പ്രചാരമം ഏറെ മുന്നോട്ടുനീങ്ങിയെന്നതാണ് യുഡിഎഫ് കരുതുന്നത്.

ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം. സർക്കാരിനെതിരെയുള്ള 'ഡീൽ' ആരോപണങ്ങളും മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങളും രാഷ്ട്രീയമായി ഉപയോഗിക്കാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. സിഎൻഎൻ സർവേ പ്രകാരം 43 ശതമാനം പേർ സർക്കാരിന്റെ പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തിയത് തങ്ങൾക്ക് അനുകൂലമായ മാറ്റമുണ്ടാക്കുമെന്ന് നേതാക്കൾ വിശ്വസിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് സിഎൻഎൻ ന്യൂസ് 18 പുറത്തുവിട്ട 'വോട്ട് വൈബ്' സർവേ പ്രവചനം. വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറുമെന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. കേവല ഭൂരിപക്ഷത്തിനും മുകളിൽ യുഡിഎഫ് 68 മുതൽ 74 സീറ്റുകൾ വരെ നേടി അധികാരം പിടിക്കുമെന്ന് സർവേ പ്രവചിക്കുന്നു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫും പ്രചാരണത്തിൽ പിന്നിലല്ല. ആറന്മുള, കോന്നി, അടൂർ തുടങ്ങിയ ഇടങ്ങളിൽ അദ്ദേഹം നടത്തിയ പര്യടനങ്ങൾ ഭരണത്തുടർച്ചയ്ക്കുള്ള ഇടതുമുന്നണിയുടെ കരുത്ത് തെളിയിക്കുന്നതാണ്. വരും ദിവസങ്ങളിൽ ഈ ആത്മവിശ്വാസം വോട്ടായി മാറ്റാൻ ആർക്ക് സാധിക്കും എന്നതാണ് കേരളം ഉറ്റുനോക്കുന്ന പ്രധാന ചോദ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തദ്ദേശ ഫലത്തിന്റെ ബലത്തിൽ കളമശ്ശേരി പിടിക്കുമോ അബ്ദുൽ ഗഫൂര്‍?, വികസനം പറഞ്ഞ് ചരിത്രം ആവർത്തിക്കുമോ രാജീവ്? നടക്കുക തീപാറും പോരാട്ടം!
Punalur Assembly election 2026: ഇടതുപക്ഷത്തിനെ കൈവിടാത്ത മണ്ഡലം; പുനലൂരിൽ‌ അജയപ്രസാദിന് ഭൂരിപക്ഷം നിലനിർത്താനാകുമോ?