
തിരുവനന്തപുരം: കിഫ്‌ബി അഴിച്ചുപണിക്കായി സമിതിക്ക് രൂപം നൽകി സർക്കാർ. കിഫ്ബിയിൽ സമഗ്രമായി പുനഃസംഘടനക്ക് ഒരുങ്ങുകയാണ് സർക്കാർ. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയെ വിദഗ്ധ സമിതിയുടെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. ഈ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കിഫ്ബിയുടെ സാമ്പത്തിക സാങ്കേതിക ഘടനകളിൽ പരിശോധന നടക്കും. സംസ്ഥാന വികസനത്തിന് കുറ്റമറ്റ സംവിധാനമായി കിഫ്ബിയെ മാറ്റണമെന്നാണ് സർക്കാരിൻ്റെ നിർദേശം. കൂടാതെ പുനഃസംഘടനക്കുള്ള സമഗ്ര നിർദ്ദേശവും സമിതി സമർപ്പിക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam