ആലപ്പുഴയിൽ യുഡിഎഫ് - എൽഡിഎഫ് സംഘർഷം; യുഡിഎഫിന്റെ നാടക വേദിയിലേക്ക് സിപിഎം പ്രവർത്തകർ ഇരച്ചു കയറി

Published : Apr 15, 2024, 09:41 PM IST
ആലപ്പുഴയിൽ യുഡിഎഫ് - എൽഡിഎഫ് സംഘർഷം; യുഡിഎഫിന്റെ നാടക വേദിയിലേക്ക് സിപിഎം പ്രവർത്തകർ ഇരച്ചു കയറി

Synopsis

നാടകം സിപിഎം നേതാക്കളെ അവഹേളിക്കുന്നു എന്നാണ് സിപിഎം പ്രവർത്തകർ ആരോപിക്കുന്നത്. ഇരു കൂട്ടരും തമ്മിലെ വാക്കേറ്റവും കയ്യങ്കാളിയുമുണ്ടായി.

ആലപ്പുഴ: ആലപ്പുഴയിൽ യുഡിഎഫ് - എൽഡിഎഫ് സംഘർഷം. യുഡിഎഫിന്റെ തെരുവ് നാടകത്തിന് ഇടയിലേക്ക് സിപിഎം പ്രവർത്തകർ ഇരച്ചു കയറി. നാടകം സിപിഎം നേതാക്കളെ അവഹേളിക്കുന്നു എന്നാണ് സിപിഎം പ്രവർത്തകർ ആരോപിക്കുന്നത്. ഇരു കൂട്ടരും തമ്മിലെ വാക്കേറ്റവും കയ്യങ്കാളിയുമുണ്ടായി.

രാത്രി എട്ട് മണിയോടെ പുന്നപ്ര ബീച്ചിലാണ് സംഭവമുണ്ടായത്. യുഡിഎഫ് കലാസംഘത്തിന്റെ നേതൃത്വത്തില്‍ തെരുവ് നാടകം നടക്കുന്നതിന്‍റെ ഇടയിലേക്ക് സിപിഎം പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു. നാടകം സിപിഎം നേതാക്കളെ അവഹേളിക്കുന്നു എന്നാരോപിച്ചായിരുന്നു എൽഡിഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പിന്നാലെ പൊലീസെത്തി ലാത്തി വീശിയാണ് പ്രധിഷേധക്കാരെ മാറ്റിയത്. കനത്ത പൊലീസ് കാവലിൽ നാടകം തുടരുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്