മുസ്ലീം ലീഗ് - കേരള കോൺ​ഗ്രസ് (ജോസഫ്) നേതാക്കൾ ബിഷപ്പ് മാ‍ർ ആലഞ്ചേരിയെ സന്ദർശിച്ചു

Published : Oct 23, 2020, 10:24 PM ISTUpdated : Oct 24, 2020, 05:59 PM IST
മുസ്ലീം ലീഗ് - കേരള കോൺ​ഗ്രസ് (ജോസഫ്) നേതാക്കൾ ബിഷപ്പ് മാ‍ർ ആലഞ്ചേരിയെ സന്ദർശിച്ചു

Synopsis

പി.കെ.കുഞ്ഞാലിക്കുട്ടിയും എം.കെ.മുനീറുമാണ് ആദ്യം കാക്കനാട്ടെ സിറോ മലബാർ സഭ ആസ്ഥാനത്ത് എത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. 

കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി യുഡിഎഫ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. മുസ്ലീം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും എം.കെ.മുനീറുമാണ് ആദ്യം കാക്കനാട്ടെ സിറോ മലബാർ സഭ ആസ്ഥാനത്ത് എത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. 

ലീഗ് നേതാക്കൾ മടങ്ങിയതിന് പിന്നാലെ കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം നേതാക്കളും ബിഷപ്പിനെ കാണാനെത്തുകയായിരുന്നു. പി.ജെ. ജോസഫ്, മോൻസ് ജോസഫ്, ജോണി നെല്ലൂ‍ർ, ജോയ് എബ്രഹാം എന്നിവരാണ് കാക്കനാട്ടെ സിറോ മലബാ‍ർ സഭയുടെ ആസ്ഥാനത്ത് എത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. 

കേരള കോൺ​ഗ്രസ് പിള‍രുകയും ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് പോകുകയും തദ്ദേശതെരഞ്ഞെടുപ്പ് വരാനിരിക്കുകയും ചെയ്യുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യത്തിനിടയിലാണ് യുഡിഎഫ് നേതാക്കൾ ബിഷപ്പിനെ കാണാനെത്തിയത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോറിയിൽ തട്ടി റോഡിലേക്ക് വീണു; സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്ക്, അപകടം മലപ്പുറം വള്ളുവമ്പ്രത്ത്
കൊടും ചൂടിൽ കേരളത്തെ തണുപ്പിച്ച് വേനൽമഴ, പലയിടത്തും അപകടം, 2 മരണം; ഭീഷണിയായി ഇടിമിന്നൽ, വ്യാഴാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്