യുഡിഎഫ് ഏകോപന സമിതി യോഗം കൊച്ചിയിൽ, കുഞ്ഞാലിക്കുട്ടിക്കെതിരായ സുധാകരന്‍റെ പരാമ‍ർശത്തിൽ ലീഗിന് അതൃപ്തി

Published : Dec 30, 2022, 07:26 AM ISTUpdated : Dec 30, 2022, 08:38 AM IST
യുഡിഎഫ് ഏകോപന സമിതി യോഗം കൊച്ചിയിൽ, കുഞ്ഞാലിക്കുട്ടിക്കെതിരായ സുധാകരന്‍റെ പരാമ‍ർശത്തിൽ ലീഗിന് അതൃപ്തി

Synopsis

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ ആദ്യപരസ്യ നിലപാട് ലീഗ് കേന്ദ്രങ്ങളിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇക്കാര്യം ലീഗ് ഇന്ന് യോഗത്തിൽ ഉന്നയിക്കും

കൊച്ചി : യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കൊച്ചിയിൽ. അരിയിൽ ഷുക്കൂർ കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം കത്തിനിൽക്കെയാണ് യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരുന്നത്. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ ആദ്യപരസ്യ നിലപാട് ലീഗ് കേന്ദ്രങ്ങളിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇക്കാര്യം ലീഗ് ഇന്ന് യോഗത്തിൽ ഉന്നയിക്കും. 

എ കെ  ആന്‍റണിയുടെ മൃദു ഹിന്ദുത്വ പരാമർശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞതിലും ഘടക കക്ഷികൾക്ക് അതൃപ്തിയുണ്ട്. ഇ പി ജയരാജനുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് വിഷയത്തിൽ അടക്കം സർക്കാരും സിപിഎമ്മും പ്രതിക്കൂട്ടിൽ നിൽക്കെ രാഷ്ട്രീയമായി അതിനെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന തോന്നൽ കോൺഗ്രസിലും ഘടക കക്ഷികളിലുമുണ്ട്. സർക്കാരിനെതിരായ നിലപാടിലടക്കം ഐക്യത്തോടെ  മുന്നോട്ട് പോകണമെന്ന നിർദ്ദേശമാകും കോൺഗ്രസ്സിൽ നിന്നും ഘടക കക്ഷികളിൽ നിന്നും യോഗത്തിൽ ഉയരുക. 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം