ചെന്നിത്തലയുടെ ആഗ്രഹം പോലെ ക്ലിഫ് ഹൗസിന് തൊട്ടുത്തുള്ള 'പമ്പ' ഔദ്യോഗിക വസതി, സണ്ണി ജോസഫിന് 'അശോക'; മന്ത്രി മന്ദിരങ്ങൾ അനുവദിച്ചു

Published : May 19, 2026, 04:52 PM IST
Ministers official house

Synopsis

കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന പമ്പ തനിക്ക് വേണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള അശോകയാണ് സണ്ണി ജോസഫിന് അനുവദിച്ചത്.

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പുകളുടെ കാര്യത്തിൽ മാത്രമല്ല മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലുള്ള തർക്കങ്ങൾക്ക് പരിഹാരമായി മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള 'പമ്പ'യാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചത്. കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന പമ്പ തനിക്ക് വേണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള അശോകയാണ് സണ്ണി ജോസഫിന് അനുവദിച്ചത്. കെ. മുരളീധരന് സാനഡു , എപി അനിൽകുമാറിന് കാവേരി, പി സി വിഷ്ണുനാഥിന് നിള, എം ലിജുവിന് അജന്ത, റോജി എം ജോണിന് ഗ്രേസ്, ടി സിദ്ധിഖിന് ഗംഗ, കെ എ തുളസിക്ക് പ്രശാന്ത്, ബിന്ദു കൃഷ്ണക്ക് തൈക്കാട് ഹൗസ്, ഒ ജെ ജനീഷിന് മൻമോഹൻ ബംഗ്ലാവ് എന്നിങ്ങനെയാണ് അഅനുവദിച്ചത്.

ലീഗ് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിക്ക് ലൈന്ത്രസ്റ്റ്, എൻ ഷംസുദീൻ നെസ്റ്റ്, കെഎം ഷാജിക്ക് പൗർണ്ണമി, പികെ ബഷീറിന് ഉഷസ്, വി.ഇ അബ്ദുൽ ഗഫൂറിന് കവടിയാർ ഹൗസ് എന്നീ വസതികൾ അനുവദിച്ചു. മോൻസ് ജോസഫിന് പെരിയാർ, ഷിബു ബേബി ജോണിന് എസ്സെൻഡേൻ, സിപി ജോണിന് റോസ് ഹൗസ് എന്നിങ്ങനെയാണ് ഔദ്യോഗിക വസതികൾ അനുവദിച്ചത്. ഔദ്യോഗിക വസതികൾ സംബന്ധിച്ച ചർച്ചകളിൽ ഒരേ വസതിക്കായി മൂന്നു മന്ത്രിമാർ വരെ രംഗത്തു വന്നിരുന്നു. നിള, സാനഡു, ഗ്രേസ് എന്നീ മന്ത്രി മന്ദിരങ്ങൾക്കായി നിരവധി പേർ രംഗത്തുണ്ടായിരുന്നു. ച‍ർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമാണ് അന്തിമ പട്ടിക തയ്യാറാക്കി ഉത്തരവിറക്കിയത്.

അതേസമയം മുൻ മന്ത്രിമാർ താമസമൊഴിഞ്ഞ കെട്ടിട്ടങ്ങളിലെല്ലാം അറ്റകുറ്റപ്പണി വേണമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. അതിനായി തയ്യാറാക്കി നൽകിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ഉത്തരവിറങ്ങുമിറങ്ങി. 3.96 കോടിയാണ് അറ്റകുറ്റപ്പണിക്കായി ചെവവഴിക്കുന്നത്. 135.64 ലക്ഷം രൂപ ക്ലിഫ് ഹൗസ് അറ്റക്കുറ്റപ്പണിയായി ഇതിൽ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. സാമ്പത്തിക പരാധീനതയുള്ളതിനാൽ മോടി പിടിപ്പിക്കലൊന്നും വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ മോടി പിടിപ്പിക്കാതെ താമസിക്കാൻ കഴിയില്ലെന്നാണ് പൊതുമരാമത്ത് സെക്രട്ടറി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾ ആരംഭിച്ചു കഴിഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള പൊലീസ് ഉത്തരവിറക്കി, ഗൺമാന്‍മാരുടെ 'രക്ഷാപ്രവർത്തനം' അന്വേഷിക്കാൻ 6 അംഗ സംഘം, ഷൗക്കത്തലി നയിക്കും, ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥൻ
'മധ്യപ്രദേശ് പൊലീസ് സ്വൈര്യജീവിതം അനുവദിക്കുന്നില്ല'; കുംഭമേള വൈറൽ താരവും ഭർത്താവും കോടതിയിൽ