കസ്തൂരിരംഗന്‍ വിജ്ഞാപനം; ഒഴിവാക്കേണ്ട ഭൂമിയെക്കുറിച്ച് കേരളം വിവരങ്ങള്‍ തന്നില്ലെന്ന് യുഡിഎഫ് എംപിമാര്‍

Published : Dec 16, 2021, 10:29 PM IST
കസ്തൂരിരംഗന്‍ വിജ്ഞാപനം; ഒഴിവാക്കേണ്ട ഭൂമിയെക്കുറിച്ച് കേരളം വിവരങ്ങള്‍ തന്നില്ലെന്ന് യുഡിഎഫ് എംപിമാര്‍

Synopsis

നിലവിൽ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ വരുന്ന 9993.7 ചതുരശ്ര കിലോമീറ്ററിൽ 1337 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഇവിടെ നിയന്ത്രണങ്ങൾ സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. 

ദില്ലി: കസ്തൂരിരംഗൻ (Kasturirangan) കരട് വിജ്ഞാപനത്തിൽ വരുത്തേണ്ട മാറ്റത്തിനായി ഒഴിവാക്കേണ്ട പ്രദേശത്തിന്‍റെ വിശദാംശങ്ങൾ കേരളം ഇതുവരെ നൽകിയിട്ടില്ലെന്ന് യുഡിഎഫ് എംപിമാര്‍ (UDF MPs). കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിളിച്ച കേരള എംപിമാരുടെ യോഗത്തിന് ശേഷമാണ് യുഡിഎഫ് എംപിമാര്‍ ഇക്കാര്യം അറിയിച്ചത്. നിലവിൽ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ വരുന്ന 9993.7 ചതുരശ്ര കിലോമീറ്ററിൽ 1337 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഇവിടെ നിയന്ത്രണങ്ങൾ സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. 

ഒഴിവാക്കപ്പെടുന്ന നോണ്‍ കോര്‍ ഏരിയയിൽ നിര്‍മ്മാണങ്ങൾക്ക് ഇളവ് നൽകും. ഇതോടെ എല്ലാ നിയന്ത്രണങ്ങളും ഉള്ള പരിസ്ഥിതി ലോല മേഖല 8656.46 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങും. അതേസമയം കേരളം വിശദാംശങ്ങൾ നൽകിയിട്ടില്ല എന്ന യുഡിഎഫ് അംഗങ്ങളുടെ ആരോപണം എൽഡിഎഫ് തള്ളി. കേരളത്തിന്‍റെ നിര്‍ദ്ദേശങ്ങളിൽ ചര്‍ച്ച തുടരുകയാണെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി അറിയിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും