
കോട്ടയം: പാലായെ ചൊല്ലിയുളള പോരിനിടെ മാണി സി കാപ്പനെതിരെ പരോക്ഷ വിമർശനവുമായി എം എം മാണി. സീറ്റ് ചർച്ച് തുടങ്ങും മുമ്പ് അനാവശ്യ വിവാദങ്ങൾ ചിലർ സൃഷ്ടിക്കുന്നുവെന്നായിരുന്നു മണിയുടെ വിമർശനം. ആരും അറക്കുന്നതിന് മുമ്പ് പിടയ്ക്കേണ്ട കാര്യമില്ല.
യുഡിഎഫിൽ നിന്ന് നാളെ ഉമ്മൻ ചാണ്ടി എന്നെ വിളിച്ച് പുതുപ്പള്ളിയിൽ മത്സരിക്കാൻ പറഞ്ഞാൽ ഞാൻ പറയും ഞാൻ ഇടത് പക്ഷ ജനാധിപത്യ മുന്നണിയിലാണെന്ന്. ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം നേടും, ആരെയും വേദനിപ്പിക്കാൻ വേണ്ടി പറയുന്നതല്ല. സീറ്റിന്റെ കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. അതൊക്കെ ചർച്ച ചെയ്യാൻ പോകുന്നതേ ഉള്ളൂ എം എം മണി പറഞ്ഞു.
കെ എം മാണിയുടെ 88ാം പിറന്നാളിനോട് അനുബന്ധിച്ച് പാലയിൽ സംഘടിപ്പിച്ച സമൃതി സംഘമത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു പ്രസ്താവന. ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും മാണി സി കാപ്പൻ എംഎൽഎ പങ്കെടുത്തില്ല. മറ്റ് പരിപാടികൾ ഉളളതിനാലാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് എംഎൽഎയുടെ വിശദീകരണം.
ജോസ് കെ മാണിയും പ്രസംഗ സമയത്ത് വേദിയിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam