മുഖ്യമന്ത്രിക്ക് അദാനിയെ പേടിയോ ? വിഴിഞ്ഞം സമരത്തിന് യുഡിഎഫ് പിന്തുണയുണ്ട് -വി.ഡി.സതീശൻ

Published : Oct 18, 2022, 11:48 AM IST
മുഖ്യമന്ത്രിക്ക് അദാനിയെ പേടിയോ ? വിഴിഞ്ഞം സമരത്തിന് യുഡിഎഫ് പിന്തുണയുണ്ട് -വി.ഡി.സതീശൻ

Synopsis

തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടാകുന്നുണ്ടെന്ന് സതീശൻ പറഞ്ഞു

തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിന് യുഡിഎഫ് പിന്തുണ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് അദാനിയെ പേടിയാണോയെന്നും സതീശൻ ചോദിച്ചു. സർക്കാർ സംസാരിക്കില്ല എന്ന നിലപാടാണ് പ്രശ്നം.മുഖ്യമന്ത്രിക്ക് സംസാരിച്ചാലെന്താണ് പ്രശ്നം? വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം. തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടാകുന്നുണ്ട്. അത് പരിഹരിക്കാൻ പ്രത്യേക പദ്ധതി വേണമെന്നും വി ഡി സതീശൻ പറഞ്ഞു

 

സർക്കാർ ഇടപെടൽ വൈകുന്നതോടെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സമരം ശക്തമാക്കിയിരിക്കുകയാണ് . കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പലയിടങ്ങളിലായി ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു.

യാത്ര മുടങ്ങിയത് 70-ഓളം പേര്‍ക്ക്, ജീവനക്കാ‍‍രില്ലാതെ വൈകി വിമാനങ്ങൾ , വിഴിഞ്ഞം സമരത്തിൽ സ്തംഭിച്ച് തലസ്ഥാനം

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു