തടയിട്ട് കെ പി സി സി: തൃശൂർ ജില്ലാ യുഡിഎഫ് കൺവീനറെ മാറ്റിയ നീക്കം മരവിപ്പിച്ചു.ജോസഫ് ചാലിശേരി തുടരും

Published : Sep 02, 2022, 11:36 AM ISTUpdated : Sep 02, 2022, 11:38 AM IST
തടയിട്ട് കെ പി സി സി: തൃശൂർ ജില്ലാ യുഡിഎഫ് കൺവീനറെ മാറ്റിയ നീക്കം മരവിപ്പിച്ചു.ജോസഫ് ചാലിശേരി തുടരും

Synopsis

ഐ ഗ്രൂപ്പിലെ തലമുറ മാറ്റത്തിന്‍റെ  ഭാഗമായി ഇന്നലെയാണ് DCC നേതൃത്വം പുതിയ യുഡിഎഫ് കൺവീനറെ നിയമിച്ചത്.അതിനാണ് KPCC നേതൃത്വം തടയിട്ടത്

തിരുവനന്തപുരം:തൃശൂർ ജില്ലാ യുഡിഎഫ് കൺവീനറെ മാറ്റിയ നീക്കം തടഞ്ഞ് കെപിസിസി.ജോസഫ് ചാലിശേരിയെ മാറ്റി എം.പി വിൻസന്‍റിനെ നിയമിച്ച നടപടി കെപിസിസി അധ്യക്ഷൻ മരവിപ്പിച്ചു.ഇന്നലെയാണ് ഡിസിസി നേതൃത്വം പുതിയ യുഡിഎഫ് കൺവീനറെ നിയമിച്ചത്.ഐ ഗ്രൂപ്പിലെ തലമുറ മാറ്റത്തിന്‍റെ  ഭാഗമായിട്ടായിരുന്നു എം.പി വിൻസന്‍റിനെ കൺവീനറാക്കിയ നീക്കം.അതിനാണ് KPCC നേതൃത്വം തടയിട്ടത്.ചീലശ്ശേറിയെ മാറ്റിയ നടപടി മരവിപ്പിക്കുന്നുവെന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ നിര്‍ദേശിച്ചു.

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയില്‍ 117 പേര്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഒപ്പം നടക്കും. കേരളത്തില്‍ നിന്ന് ചാണ്ടി ഉമ്മൻ ഉള്‍പ്പെടെ എട്ട് പേരാണ് സംഘത്തിലുള്ളത്. പവൻ ഖേര, കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവരും പദയാത്രയിലുണ്ട്. സംഘത്തിലെ 34 പേര്‍ വനിതകളാണ്. കോണ്‍ഗ്രസിന്‍റെ വിവിധ സംഘടനകളില്‍ നിന്നും പിസിസികളില്‍ നിന്നും നിര്‍ദേശിക്കപ്പെട്ടവരെ അഭിമുഖത്തിലൂടെയാണ് പദയാത്രയിലേക്ക് തെരഞ്ഞെടുത്തത്.

'ഉണ്ട ചോറിന് നന്ദിയില്ലായ്മയാണ് ഈ കാണിക്കുന്നത്'; ശശി തരൂറിന് രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവിന്‍റെ കത്ത്

മേൽവിലാസമില്ലാത്ത കവർ പോലെയാണെന്ന് ലേഖനത്തിലൂടെ കോൺഗ്രസിനെ വിമർശിച്ച ശശി തരൂരിനെതിരെ വിമർശനവുമായി കെ പി സി സി നിർവാഹക സമിതിയംഗത്തിന്‍റെ തുറന്ന കത്ത്. ഉണ്ട ചോറിന് നന്ദിയില്ലായ്മയാണ് ഈ അധിക്ഷേപമെന്നാണ് അഡ്വ ജോൺസൺ ഏബ്രഹാം തുറന്ന കത്തിലൂടെ തരൂറിനെ വിമർശിച്ചത്. നിർണായക സന്ദർഭങ്ങളിൽ നിശബ്ദത പാലിച്ചു മാറി നിന്നതും, മോദിയെ സ്തുതിച്ച് സംസാരിച്ചതും, കെ റെയിൽ വിഷയത്തിൽ എം പിമാരുടെ നിവേദനത്തിൽ ഒപ്പിടാതെ മാറി നിന്നതും അടക്കം കത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പ്: തരൂ‍ര്‍ ഔദ്യോഗിക സ്ഥാനാ‍‍ര്‍ത്ഥിയാവില്ലെന്ന് എഐസിസി വൃത്തങ്ങൾ

ജോൺസൺ ഏബ്രഹാമിന്‍റെ തുറന്ന കത്ത് പൂർണരൂപത്തിൽ

ജനാധിപത്യത്തിന്റെ
സൗന്ദര്യമാണ്
അഭിപ്രായസ്വാതന്ത്ര്യവും 
വിമർശനങ്ങളും.
ആദരണീയനായ താങ്കളുടെ
ലേഖനത്തിൽ
' മേൽ വിലാസമില്ലാത്ത കവർ'
പോലെയാണ് കോൺഗ്രസ്
എന്ന വിശേഷണം
ക്രൂരമായിപ്പോയി.
ഇത്, നല്ല വിമർശനമല്ല.
വിനാശകരമായ, ആക്രമണമാണ്.
ജാലിയൻ വാലാബാഗിലും
ക്വിറ്റ് ഇന്ത്യാ സമരത്തിലും
രക്തം ചിന്തിയ
ധീര രക്തസാക്ഷികളുടെ
പിൻതലമുറക്കാരായ
ലക്ഷക്കണക്കിന്
കോൺഗ്രസ് പ്രവർത്തകരെ
മുറിവേൽപ്പിച്ചു, എന്ന്
വിനയപൂർവ്വം പറയട്ടെ.
മൂന്നു തവണ എംപിയാക്കിയ
പ്രിയ പ്രസ്ഥാനത്തെ
അധിക്ഷേപിച്ചത് 
പച്ചയായി പറഞ്ഞാൽ
ഉണ്ട ചോറിന്,
നന്ദിയില്ലായ്മയാണ്.
കോൺഗ്രസിന് 
മേൽവിലാസമുണ്ട്
സോണിയാ ഗാന്ധിയാണ്‌
പ്രസിഡന്റ്.
വിലാസം
താഴെ ചേർക്കുന്നു.
24, അക്ബർ റോഡ്
ന്യൂ ഡെൽഹി 110011.
എന്നെപ്പോലെ കോടിക്കണക്കിന്
പാർട്ടി പ്രവർത്തകർ
കോൺഗ്രസ് മേൽവിലാസത്തിലാണ്
അറിയപ്പെടുന്നത്.
ഞങ്ങൾക്കുള്ള തപാൽ ഉരുപ്പടികൾ
വീടുകളിൽ എത്തുന്നത്
കോൺഗ്രസ് മേൽവിലാസത്തിലാണ്
എന്ന വസ്തുത അഭിമാനത്തോടെ
അറിയിക്കുന്നു.
ബിജെപിക്കെതിരെ
പോരാടാൻ ശേഷിയുള്ള
പാർട്ടി കോൺഗ്രസാണ്
എന്ന അങ്ങയുടെ തിരിച്ചറിവ്
ജനാധിപത്യത്തിന്
കരുത്തു പകരുന്നതാണ്.
എന്നാൽ
സംഘപരിവാറിന്റെ
വിഭജന, വർഗീയ 
അജണ്ടകൾക്കെതിരെ
ശക്തമായി പോരാടുന്ന
രാഹുൽ ഗാന്ധിക്ക്
കരുത്തു പകരാനും,
പിന്തുണ നൽകാനും
ജി 23 സംഘം
എന്തു ചെയ്തു.
ജമ്മു കാശ്മീരിന്റെ
ഭരണഘടനാ പദവി
എടുത്തു കളഞ്ഞപ്പോഴും,
പൗരത്വ ഭേദഗതി നിയമത്തിനെതിരായ
പ്രക്ഷോഭത്തിലും
തികഞ്ഞ നിശബ്ദതയായിരുന്നു
ഗുലാം നബിയുടെ റോൾ.
ചില സന്ദർഭങ്ങളിൽ
താങ്കൾ ട്വിറ്ററിലൂടെ
പ്രതികരിച്ചു എന്നത്
ഓർമിക്കുന്നു.
ജനാധിപത്യത്തിൽ
ഏകാധിപത്യ രീതികളുള്ള
സർക്കാരിനെ വിശേഷിപ്പിക്കുന്ന
ANOCRACY എന്ന വാക്ക്
ഞങ്ങളെ പരിചയപ്പെടുത്തി.
മറ്റ് നിർണായക അവസരങ്ങളിൽ
അങ്ങ് നിശബ്ദത പാലിച്ചു.
രാജസ്ഥാനിൽ
ജയ്പൂർ സാഹിത്യോൽസവത്തിൽ
മാധ്യമങ്ങളോട്
മോദിയെ സ്തുതിച്ച് 
സംസാരിച്ചു.
കെ.റെയിൽ വിഷയത്തിൽ
യുഡിഎഫ് എം.പിമാർ
ഒറ്റക്കെട്ടായി റെയിൽവേ മന്ത്രിക്ക്
നൽകിയ നിവേദനത്തിൽ
അങ്ങ് ഒപ്പിടാതെ മാറി നിന്നു.
'ഇരുളടഞ്ഞ കാലം' എന്ന
അങ്ങയുടെ പുസ്തകത്തിൽ
ജവഹർലാൽ നെഹ്റു
ബ്രിട്ടീഷ് ഇന്ത്യയെ
ഒരിക്കൽ വിശേഷിപ്പിച്ചത്
ഗ്രാമത്തിലെ ഒരു വലിയ
വീടുപോലെയാണ്.
ഇംഗ്ലീഷ് കാർ,അതിന്റെ
മികച്ച ഭാഗങ്ങളിൽ
താമസിക്കുന്ന കുലീനവർഗം.
ഇന്ത്യക്കാർ ഹാളിൽ
താമസിക്കുന്ന, വേലക്കാരുമാണ്.
മോദി സർക്കാർ
രണ്ട് ഇന്ത്യയെ സൃഷ്ടിക്കുന്നു.
ഒന്ന് അതി സമ്പന്നരുടെ,
കോർപ്പറേറ്റുകളുടെ ഇന്ത്യ.
രണ്ട്, ദരിദ്രരുടെ ഇന്ത്യ.
രണ്ടാമത്തെ ഗണത്തിൽപ്പെടുന്ന
ജനതയെ നയിക്കുന്ന
രാഹുൽ ഗാന്ധിയെ
കോർപ്പറേറ്റുകളും,
ഫാസിസ്റ്റുകളും
കല്ലെറിയുമ്പോൾ
നിശബ്ദനാകരുത്.
' ഇന്ത്യ ശാസ്ത്ര എന്ന അങ്ങയുടെ പുസ്തകത്തിലെ കോൺഗ്രസ് -
മുന്നോട്ടുള്ള വഴി
എന്ന ലേഖനത്തിൽ
പറഞ്ഞതു പോലെ
പാർട്ടിക്കുള്ളിലെ ജനാധിപത്യത്തെ
വളർത്തുകയും
ആന്തര സംഘർഷങ്ങൾക്ക്
കടിഞ്ഞാണിടുകയും
ചെയ്യുക.
ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി
ശരിയായിരുന്നു.'
നൂറു ശതമാനം ശരിയാണ്
രാഹുൽ ഗാന്ധിയാണ് ശരി.
ഇന്ത്യക്ക് വേണ്ടിയുള്ള
ചെറുത്തു നിൽപ്പ്,
ജനാധിപത്യം, ബഹുസ്വരത
മതേതരത്വം സംരക്ഷിക്കാൻ
എവിടെയായിരുന്നു
നിങ്ങൾ എന്ന്
കാലവും, ചരിത്രവും
ചോദിക്കുമ്പോൾ
നമുക്ക്, ഉത്തരം പറയാൻ
കഴിയണം.
രാഹുൽ ഗാന്ധി.
അഡ്വ. ജോൺസൺ എബ്രഹാം
കെപിസിസി നിർവാഹക സമിതി അംഗം.

'അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തരൂർ യോഗ്യന്‍, കൂടുതൽ വോട്ടു കിട്ടുന്നവർ വിജയിക്കും'; കെ സുധാകരന്‍

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'