യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടുന്നു, ചെന്നിത്തല അലന്റെയും താഹയുടെയും വീടുകൾ സന്ദർശിക്കും

Published : Jan 20, 2020, 09:50 PM ISTUpdated : Jan 20, 2020, 10:03 PM IST
യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടുന്നു, ചെന്നിത്തല അലന്റെയും താഹയുടെയും വീടുകൾ സന്ദർശിക്കും

Synopsis

കേസിൽ അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്താൻ കാരണമെന്താണെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എംകെ മുനീർ പറഞ്ഞു

കോഴിക്കോട്: വിവാദമായ കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടുന്നു. സിപിഎം പ്രവർത്തകരായിരുന്ന അലനെയും താഹയെയും പാർട്ടി തീർത്തും തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണിത്. നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അലന്റെയും താഹയുടേയും വീടുകൾ സന്ദർശിക്കും.

വിഷയത്തിൽ മുന്നണി തലത്തിൽ ഇടപെടുമെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ പറഞ്ഞു. കേസിൽ അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്താൻ കാരണമെന്താണെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എംകെ മുനീർ പറഞ്ഞു. വിഷയത്തിൽ മുന്നണിയിലെ എല്ലാ പാർട്ടികളുമായും കൂടിയാലോചിച്ച ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോസറ്ററിലും വാർത്താ കുറിപ്പിലും 'സതീശൻ മാറി പിണറായി', മുഖ്യമന്ത്രിയുടെ ചിത്രം പലതവണ മാറി; പി.ആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ