കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്, ഇത് ചരിത്രം; പ്രസിഡന്‍റായി മില്ലി മോഹൻ കൊട്ടാരത്തിൽ

Published : Dec 27, 2025, 01:17 PM IST
Kozhikkod district punchayath

Synopsis

ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്. പ്രസിഡൻ്റായി മില്ലി മോഹൻ കൊട്ടാരത്തിൽ തെരഞ്ഞെടുക്കപ്പെട്ടു

കോഴിക്കോട്: ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്. പ്രസിഡൻ്റായി മില്ലി മോഹൻ കൊട്ടാരത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പ് നടന്ന നാലു ഗ്രാമ പഞ്ചായത്തുകളിൽ രണ്ടിടങ്ങളിൽ എൽഡിഎഫും രണ്ടിടങ്ങളിൽ യുഡിഎഫും അധികാരത്തിലെത്തി. ഇതിൽ മൂടാടി പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തിയപ്പോൾ തിരുവള്ളൂർ പഞ്ചായത്ത് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. നന്മണ്ട, കോട്ടൂർ ഗ്രാമ പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പ് നടന്ന രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരിടത്ത് ജനകീയ മുന്നണിയും മറ്റൊരിടത്ത് യുഡിഎഫും ഭരണം പിടിച്ചെടുത്തു.

വടകര ബ്ലോക്ക് പഞ്ചായത്ത് ഭരണമാണ് എൽഡിഎഫിന് നഷ്ടമായത്. യുഡിഎഫ്-ആർഎംപി സഖ്യമായ ജനകീയ മുന്നണിയ്ക്കാണ് അധികാരം ലഭിച്ചത്. ആർജെഡി അംഗത്തിൻ്റെ വോട്ടു മാറിപ്പോയതാണ് ഭരണമാറ്റത്തിന് കാരണം. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണം 25 വർഷത്തിന് ശേഷം യുഡിഎഫ് പിടിച്ചെടുത്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ ബിജെപിക്ക് മേൽക്കൈ; 6 പഞ്ചായത്തുകൾ ഭരിക്കും, എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തത് രണ്ടു പഞ്ചായത്തുകൾ
ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം; തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി