പരീക്ഷ നടത്തിപ്പിലെ നിരന്തരമായ അനാസ്ഥ ചൂണ്ടിക്കാട്ടി വി ശിവദാസൻ എംപി, എൻടിഎ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

Published : Aug 17, 2026, 07:58 PM IST
V Sivadasan

Synopsis

യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന്, പരീക്ഷാ നടത്തിപ്പിലെ അനാസ്ഥ ചൂണ്ടിക്കാട്ടി എൻടിഎ പിരിച്ചുവിടണമെന്ന് വി ശിവദാസൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. എൻടിഎയുടെ ക്രമക്കേടുകൾക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

ദില്ലി: യു ജി സി നെറ്റ് പരീക്ഷകൾ റദ്ദാക്കിയതിൻ്റെ പശ്ചാത്തലത്തിൽ, പരീക്ഷ നടത്തിപ്പിൽ നിരന്തരമായി തുടരുന്ന അനാസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ എം പി പ്രധാനമന്ത്രിക്ക് കത്തയച്ചു. മൂന്ന് നെറ്റ് പരീക്ഷകൾ റദ്ദാക്കിയത് വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷകളിലെ പിഴവുകൾ സാങ്കേതിക തകരാറുകൾ മൂലമാണെന്ന എൻ ടി എയുടെ വാദം തള്ളിക്കളഞ്ഞ ഇടതു വിദ്യാർത്ഥി സംഘടനകൾ ഏജൻസിയുടെ ക്രമക്കേടുകൾക്കെതിരെ എൻ ടി എ ആസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. എൻ ടി എ പിരിച്ചുവിടുന്നത് വരെ സമരം തുടരുമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസ് എഫ് ഐ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബീമാപ്പള്ളിയിൽ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി, കടയുടമയടക്കം രണ്ട് പേർ പിടിയിൽ
വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു; പ്രമുഖ മോഷണസംഘത്തിലെ കണ്ണികൾ പിടിയിൽ