
തിരുവനന്തപുരം: യുക്രൈനില്‍ (Ukraine) നിന്നുള്ള കേരളത്തിന്റെ മരുമകള്‍ യുദ്ധത്തില്‍ ആശങ്കയോടെ സംസ്ഥാനത്ത് കഴിയുന്നു. കീവ് സ്വദേശി നടാഷയാണ് (Natasha) നാട്ടിലുള്ള മാതാപിതാക്കളും ബന്ധുക്കളും യുദ്ധത്തിന് നടുവില്‍ കഴിയുന്നതിന്റെ പേടിയോടെ വര്‍ക്കലയില്‍ കഴിയുന്നത്. കാക്കനാട് സ്വദേശി ബിജോയ് ലാലിന്റെ ഭാര്യയാണ് നടാഷ. സംഗീതഞ്ജനായ ബിജോയും സുഹൃത്തുക്കളും സമാധാനത്തിനായി വര്‍ക്കലയില്‍ സംഗീതപരിപാടി നടത്തി.
ഇന്ത്യയെ സ്‌നേഹിക്കുന്ന നടാഷ എട്ട് വര്‍ഷം മുന്‍പാണ് ഇവിടെ എത്തിയത്. ഋഷികേശില്‍ വച്ച് ബിജോയിയെ പരിചയപ്പെട്ടു. ബിജോയിയില്‍ നിന്ന് കേരളത്തെക്കുറിച്ചറിഞ്ഞു, ബിജോയിക്കൊപ്പം കേരളത്തിലെത്തി. ഇരുവരുടേയും പരിചയം പ്രണയത്തിലും വിവാഹത്തിലുമെത്തി. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം നടാഷ നാട്ടില്‍ പോയിട്ട് രണ്ട് വര്‍ഷമായി. അതിനിടെയാണ് യുദ്ധം.
എട്ട് ദിവസം മുന്‍പ് വരെ വലിയ ആശങ്കയിലായിരുന്നു. അച്ഛനും അമ്മയും ഇടയ്ത് വിളിക്കും. എന്ത് പറയണമെന്നാറിയില്ല.
ഇരുവരും അടുത്തമാസം ഒരുമിച്ച് യുക്രൈനിലേക്ക് പോകാനിരിക്കെയാണ് യുദ്ധം. വര്‍ക്കലയില്‍ നടാഷയുമായി സംസാരിച്ച് നില്‍ക്കുമ്പോള്‍ റഷ്യന്‍ സ്വദേശി സാറാ അതുവഴി വന്നു. യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് പറഞ്ഞ് സാറാ നടാഷയെ ചേര്‍ത്തുനിര്‍ത്തി.
സമാധാനത്തിന്റെ സന്ദേശവുമായാണ് വര്‍ക്കലയില്‍ നാടാഷയും ഭര്‍ത്താവ് ബിജോയും സുഹൃത്ത് റഹ്മത്തും കൂടി സംഗീതപരിപാടി നടത്തിയത്. യുദ്ധമവസാനിപ്പിക്കുവെന്ന പോസ്റ്ററുമായിട്ടായിരുന്നു സംഗീതപരിപാടി. വര്‍ക്കല സാന്‍ ഫ്രാന്‍സിസ്‌കോ റസ്റ്റ്‌റോറന്റലെത്തിയ വിദേശികള്‍ ഉള്‍പ്പടെ സമാധാനത്തിനായുള്ള സംഗീതത്തെ പിന്തുണച്ചു.
നീപ്പര്‍ നദി പകുതി പിടിച്ചെടുത്തു; യുക്രൈന്റെ തീര നഗരങ്ങളില്‍ ആധിപത്യം ഉറപ്പിച്ച് റഷ്യന്‍ പട
കീവ്: യുക്രൈന്റെ (Ukraine) തീരനഗരങ്ങളില്‍ (Coastal cities) ആധിപത്യമുറപ്പിച്ച് റഷ്യന്‍ സൈന്യം (Russian troops). യുക്രൈനിലെ പ്രധാന നദികളിലൊന്നായ നീപ്പര്‍ നദിയുടെ (Dnieper River) കിഴക്കന്‍ പകുതി പൂര്‍ണമായി പിടിച്ച് യുക്രൈനെ തന്നെ പിളര്‍ക്കാന്‍ നീങ്ങുകയാണ് റഷ്യ. അതിര്‍ത്തി തുറമുഖങ്ങള്‍ പിടിച്ച് യുക്രൈന്റെ കരിങ്കടലിലേക്കും അസോവ് കടലിലേക്കുമുള്ള അതിര്‍ത്തികള്‍ അടച്ച് കൈക്കലാക്കലും കൂടി ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കം. റൊമാനിയന്‍ തീരം വരെയുള്ള സമുദ്രാതിര്‍ത്തി പിടിച്ച് നാവികശക്തി കൂട്ടല്‍ റഷ്യയുടെ കാലങ്ങളായുള്ള സ്വപ്നമാണ്. നീപ്പര്‍ നദിയുടെ തീരനഗരങ്ങള്‍ തന്ത്രപ്രധാന മേഖലയാണ്. നീപര്‍ നദിയുടെ ഡെല്‍ട്ടയിലാണ് തലസ്ഥാനമായ കീവിലേക്കുള്ള പാതയിലെ പ്രധാന തുറമുഖമായ കേഴ്‌സന്‍. അത് റഷ്യ പിടിച്ചു കഴിഞ്ഞു.
നീപ്പര്‍ നദിയുടെ ഡെല്‍റ്റ മേഖല യുക്രൈന്റെ ഭക്ഷ്യ അറയാണ്. കടല്‍ക്കരയില്‍ യുക്രൈനിലേക്കുള്ള ഗേറ്റ് വേയായ ക്രൈമിയ നേരത്തെ റഷ്യ പിടിച്ചടക്കിയതാണ്. ഇനി തുറമുഖ നഗരമായ ഒഡേസ കൂടി പിടിച്ചാല്‍ അതുവഴി മള്‍ഡോവ വരെ നീളുന്ന കരിങ്കടല്‍ അതിര്‍ത്തി മേഖല റഷ്യയുടെ കൈയിലാകും. ഒഡേസയില്‍ റഷ്യ ആക്രമണം തുടങ്ങിക്കഴിഞ്ഞു. തുറമുഖ പ്രാധാന്യമുള്ള മരിയുപോള്‍, മെലിറ്റോപോള്‍, ബെര്‍ഡിയാന്‍സ്‌ക് ഒക്കെ വീഴുന്നതോടെ റഷ്യയ്ക്ക് തെക്ക് വേറെ തടസ്സങ്ങളില്ല. ഡോണ്‍ബാസ് മേഖലയില്‍ നിന്ന് ഏറ്റവുമടുത്ത വന്‍ തീര നഗരമായ സപ്രോഷ്യ കൂടിയായാല്‍ റഷ്യന്‍ അനുകൂലികള്‍ നിറഞ്ഞ ഡോണ്‍ബാസില്‍ നിന്ന് നീപ്പറിലേക്ക് വഴി തുറന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam