വിജയം സാധ്യമാണെന്നതിന്റെ തെളിവ്, കേരളം ലോകവേദിയിൽ! യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ കേരള മോഡലിന് പ്രശംസ

Published : Nov 27, 2025, 02:15 PM IST
MB Rajesh

Synopsis

യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ കേരളത്തിന്റെ വികേന്ദ്രീകൃത മാലിന്യ സംസ്കരണ മാതൃകയ്ക്ക് ആഗോള പ്രശംസ ലഭിച്ചു. അമേരിക്കയിലെയും യൂറോപ്പിലെയും മാതൃകകളോട് കിടപിടിക്കുന്ന ഈ നേട്ടം, 25 ലക്ഷത്തോളം വീടുകളിലെ ബയോഗ്യാസ്, കമ്പോസ്റ്റിങ് സംവിധാനങ്ങൾ വഴിയാണ് സാധ്യമായത്. 

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടിയിൽ കേരളത്തിന് പ്രശംസ. കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തെയാണ് ഐക്യരാഷ്ട്ര സഭ ജിഎഐഎ (Global Alliance for Incinerator Alternatives) ഗ്ലോബൽ കോർഡിനേറ്റർ ക്രിസ്റ്റി കെയ്ത് പ്രകീർത്തിച്ചത്. കേരളത്തിന്റെ വികേന്ദ്രീകൃത മാലിന്യസംസ്കരണം ലോകത്തിലെ തന്നെ ശ്രദ്ധേയമായ മാതൃകകളിൽ ഒന്നായി യുഎൻ ചൂണ്ടിക്കാട്ടി. അമേരിക്കയിലെയും യൂറോപ്പിലെയും മാതൃകകളോട് കിടപിടിക്കുന്ന ഏഷ്യയിലെ ഉദാഹരണമായാണ് അവർ കേരളത്തെ ചൂണ്ടിക്കാണിക്കുന്നത്. 2000ൽ ഒരിടത്ത് തുടങ്ങിയ സീറോ വേസ്റ്റ് മാലിന്യ സംസ്കരണ രീതി, പിന്നീട് സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ ആകെ വ്യാപിച്ചെന്നും 25 ലക്ഷത്തോളം വീടുകളിൽ ബയോ​ഗ്യാസ്, കമ്പോസ്റ്റിങ് സംവിധാനമുണ്ടെന്നും യുഎൻ ചൂണ്ടിക്കാട്ടി. ഈ രീതി തദ്ദേശ സർക്കാറുകളുടെ ചെലവ് നന്നേ കുറച്ചു. മിക്ക വീടുകളിലും മാലിന്യം സംസ്കരണത്തിന് സംവിധാനമുണ്ട്. അതില്ലാത്തിടത്ത് മാലിന്യം സർക്കാർ ശേഖരിക്കുന്നു. വിജയം സാധ്യമാണെന്നാണ് കേരളം കാണിയ്ക്കുന്നതെന്നും ജിഎഐഎ (Global Alliance for Incinerator Alternatives) ഗ്ലോബൽ കോർഡിനേറ്റർ ക്രിസ്റ്റി കെയ്ത് പറഞ്ഞു. തദ്ദേശ മന്ത്രി എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

മന്ത്രി എംബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഇതാ വീണ്ടും കേരളം ലോകവേദിയിൽ!

ബ്രസീലിലെ ബെലേമിൽ ഈയിടെ അവസാനിച്ച യു എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ (COP 30), GAIA (Global Alliance for Incinerator Alternatives) ഗ്ലോബൽ കോർഡിനേറ്റർ ക്രിസ്റ്റി കെയ്ത്തിന്റെ വാക്കുകൾ കേൾക്കാം. കേരളത്തിന്റെ വികേന്ദ്രീകൃത മാലിന്യസംസ്ക്കരണത്തിലെ നേട്ടങ്ങൾ ആണ് ലോകത്തിലെ തന്നെ ശ്രദ്ധേയമായ മാതൃകകളിൽ ഒന്നായി അവർ അവതരിപ്പിക്കുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും മാതൃകകളോട് കിടപിടിക്കുന്ന ഏഷ്യയിലെ ഉദാഹരണമായാണ് അവർ കേരളത്തെ ചൂണ്ടിക്കാണിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടന്നുപോകുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11കാരന് ഗുരുതര പരിക്ക്; കേസെടുത്ത് പൊലീസ്
തൊണ്ടിമുതലിൽ കൃത്രിമത്വം; ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാൻ ബാർ കൗൺസിൽ, അഭിഭാഷക ജോലിയിൽ നിന്ന് പുറത്താക്കാൻ നീക്കം