ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽഖ്വയ്ദ ഉപസംഘടനയെന്ന് യുഎൻ റിപ്പോർട്ട്

Published : Aug 13, 2026, 09:25 AM IST
Redfort Attack

Synopsis

റൈസിൻ ഉൾപ്പെടെയുള്ള വിഷവസ്തുക്കൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഭീകര ഗ്രൂപ്പുകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നുവെന്നും പറയുന്നു.

ദില്ലി: ദില്ലി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽഖ്വയ്ദ ഉപസംഘടനയെന്ന് യുഎൻ റിപ്പോർട്ട്. അൽ-ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡം (AQIS) ആണ് ആക്രമണത്തിന് പിന്നിലെന്ന് യുഎൻ സുരക്ഷാസമിതി നിരീക്ഷണ സംഘം അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട 10 പേർക്ക് AQIS ഉപസംഘടനയായ അൻസാർ ഖസ്‍വാത്ത് ഉൽ ഹിന്ദുമായി ബന്ധമെന്നും കണ്ടെത്തൽ. ബംഗ്ലാദേശിൽ ഭീകര സെല്ലുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. അൽഖ്വയ്ദയും ഐസിസും രാസ–ജൈവ ആയുധങ്ങൾ ഉന്നമിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റൈസിൻ ഉൾപ്പെടെയുള്ള വിഷവസ്തുക്കൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഭീകര ഗ്രൂപ്പുകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നുവെന്നും പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യൂത്ത് കോൺഗ്രസ് അധ്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ് തുടരുമെന്ന് റിപ്പോർട്ട്
മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ അടിമുടി വീഴ്ചകൾ