മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം; ജീവനക്കാരന് കാസർകോട്ടേക്ക് സ്ഥലം മാറ്റം, പിന്നാലെ തീരുമാനം തിരുത്തി

Published : Oct 09, 2026, 09:40 PM IST
Transfer

Synopsis

രജിസ്ട്രേഷൻ മന്ത്രിയുടെ ഓഫീസിലെ നിർദേശ പ്രകാരമാണ് തീരുമാനമെന്നാണ് സൂചന.

തിരുവനന്തപുരം: വിജിലൻസിൻെറ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തതിയതിനെ തുടർന്ന് സ്ഥലം മാറ്റിയ സബ് രജിസ്ട്രാറെ മണിക്കൂറുകള്‍ക്കുള്ളിൽ അതേ സ്ഥലത്ത് തിരിച്ച് നിയമിച്ചു. ചാല സബ് രജിസ്ട്രാറർ ഓഫീസിൽ നടന്ന പരിശോധനയിലാണ് റെക്കോർഡ് റൂമിൽ നിന്നും 40,000 രൂപ കണ്ടെത്തിയത്. ഇതേ തുടർന്നാണ് രജിസ്ട്രാറർ രാജാമാർട്ടിനെ ഉദുമയിലേക്ക് രജിസ്ട്രേഷൻ ഐജി സ്ഥലം മാറ്റി ഇന്നലെ ഉത്തരവിറക്കിയത്. എന്നാൽ ആ സ്ഥലമാറ്റ ഉത്തരവ് ഇന്ന് റദ്ദാക്കി. രജിസ്ട്രേഷൻ മന്ത്രിയുടെ ഓഫീസിലെ നിർദേശ പ്രകാരമാണ് തീരുമാനമെന്നാണ് സൂചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കൽ: പിണറായി സർക്കാറിന്റെ തീരുമാനം തുടരാൻ സതീശൻ സർക്കാറും, യോഗം ഈ മാസം 17ന്
ബസ് കയറാനായി റോഡ് മറികടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം