ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 10 കോടി രൂപ

Published : Mar 30, 2019, 08:37 AM ISTUpdated : Mar 30, 2019, 09:29 AM IST
ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 10 കോടി രൂപ

Synopsis

ഇന്നലെയാണ് എൻഫോഴ്സ്മെന്റ് ആന്റണി മാടശ്ശേരിയെ കസ്റ്റഡിയിലെടുത്തത്.  ഫാദർ ആന്‍റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായിഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്തത് 10 കോടി രൂപ. കണക്കിൽപ്പെടാത്ത പണമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി.  ഇന്നലെയാണ് എൻഫോഴ്സ്മെന്റ് ആന്റണി മാടശ്ശേരിയെ കസ്റ്റഡിയിലെടുത്തത്.  ഫാദർ ആന്‍റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ബിഷപ്പിന്‍റെ  അടുത്ത സഹായിയായ വൈദികനെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇന്ന് നടത്തുന്ന  വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദമാക്കും എന്നാണ് പോലീസ് വിശദമാക്കുന്നത്. ദില്ലിയിൽ നിന്നുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിന്‍റെ  നിർദ്ദേശപ്രകാരമാണ് വൈദികനെയും കൂട്ടരെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് സൂചന.

ഖന്ന എസ്എസ്പി ക്കു കീഴിലുള്ള പോലീസ് സംഘമാണ് ഇന്നലെ രാത്രി പ്രതാപ് പുരയിലെ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിൻറെ ജനറേറ്റർ ഓഫീസിൽ റെയ്ഡ് നടത്തിയത്. ചാക്കിൽ കെട്ടിയ  നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കസ്റ്റഡിയിലെടുത്തിരിക്കുന്നവരിൽ  ഒരു സ്ത്രീയും മുംബൈ സ്വദേശിയും ഉൾപ്പെടുന്നുണ്ട്. പണത്തിൻറെ ഉറവിടം സംബന്ധിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ  അന്വേഷിക്കുന്നുണ്ട്.  

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ