പ്രവാസികൾക്കായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ഇൻഷുറൻസ് പദ്ധതി നീട്ടുന്നതിൽ അനിശ്ചിതത്വം, മറുനാടൻ മലയാളികൾക്ക് ആശങ്ക

Published : Oct 27, 2026, 10:09 AM IST
Norka care

Synopsis

വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ സുരക്ഷയും അപകട ഇൻഷുറൻസും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തിരുവനന്തപുരം: മറുനാടൻ മലയാളികൾക്കായി എൽ‌ഡിഎഫ് സർക്കാർ നടപ്പിലാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നീട്ടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഈ വെള്ളിയാഴ്ച കാലാവധി തീരാനിരിക്കെ പദ്ധതി പുതുക്കുന്നതിൽ അറിയിപ്പുകളില്ല. ഇതോടെ ചികിത്സാ ചെലവിൽ പ്രവാസികൾ ആശങ്കയിലായി. സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.

വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ സുരക്ഷയും അപകട ഇൻഷുറൻസും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. 18 നും 70 നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. 5 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെയുള്ള 7 വ്യത്യസ്ത പരിരക്ഷ ലഭ്യമാണ്. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമായിരുന്നു. ആയുർവേദ, യോഗ, നാചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സകൾക്ക് വർഷത്തിൽ 50,000 രൂപ വരെ പരിരക്ഷ ലഭിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോടതിവിധി ലംഘിച്ച; വിനയശ്രീക്കെതിരെ കോടതിയലക്ഷ്യ ഹർജി നല്‍കാന്‍ രാജശ്രീ, കോപ്പിയടി ആരോപണത്തിന് പിന്നാലെ നീക്കം
മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ