സഹോദരിയുടെ മകളെ പീഡിപ്പിച്ചു, അമ്മാമന് 48 വർഷത്തെ തടവ് ശിക്ഷ; ശിക്ഷിച്ചത് ഇടുക്കി പോക്സോ കോടതി

Published : Oct 31, 2022, 04:53 PM ISTUpdated : Oct 31, 2022, 05:00 PM IST
സഹോദരിയുടെ മകളെ പീഡിപ്പിച്ചു, അമ്മാമന് 48 വർഷത്തെ തടവ് ശിക്ഷ; ശിക്ഷിച്ചത് ഇടുക്കി പോക്സോ കോടതി

Synopsis

2015 മുതൽ 2017 വരെ പലതവണ പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തിച്ചായിരുന്നു പീഡനം

ഇടുക്കി: ഇടുക്കിയിൽ സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിയെ വിവിധ വകുപ്പുകളിൽ 48 വർഷം തടവിന് ശിക്ഷിച്ച് കോടതി. ഇടുക്കി പോക്സോ കോടതിയാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷത്തിന് ശേഷം ജയിൽ മോചിതനാകാം. ആനച്ചാ‌ൽ സ്വദേശിയോട്  നാൽപ്പതിനായിരം രൂപ പിഴയൊടുക്കാനും നി‍ർദേശിച്ചിട്ടുണ്ട്. 2015 മുതൽ 2017 വരെ പലതവണ പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തിച്ചായിരുന്നു പീഡനം. 2021ൽ നടത്തിയ കൗൺസിലിംഗിൽ കുട്ടി വിവരം പുറത്തു പറഞ്ഞതോടെ വെള്ളത്തൂവൽ പൊലീസാണ് കേസെടുക്കുകയായിരുന്നു. കുട്ടിയുടെ പുനരധിവാസത്തിന് 90,000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോരിട്ടിയോടും നിർദ്ദേശിച്ചു. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ഹാജരായി.

ബലാത്സംഗ കേസിൽ രക്ഷകർത്താവിന് ഇരട്ട ജീവപര്യന്ത്യം; ശിക്ഷിച്ചത് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ