
കൊച്ചി: എറണാകുളം മലയാറ്റൂരിൽ അമ്മാവൻ മരുമകനെ കുത്തിക്കൊന്നു. വാക്കുത്തര്‍ക്കത്തിനിടെ കട അടിച്ച് തകര്‍ത്തതോടെയാണ് മരുമകനെ അമ്മാവൻ കുത്തിയത്. മലയാറ്റൂർ കടപ്പാറ സ്വദേശി ടിന്‍റോ ആണ് മരിച്ചത്. അമ്മയുടെ സഹോദരൻ ടോമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ടോമി ജോലി ചെയ്യുന്ന കടയിലേക്കെത്തിയ മരുമകൻ ടിന്‍റോ ആദ്യം വാക്ക് തര്‍ക്കമുണ്ടാക്കി. പിന്നാലെ കട ആക്രമിച്ചു. കടയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞ് കട അടിച്ച് തകർത്തു. ഇതിനിടെ കടയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ടോമി ടിന്റോയെ കുത്തുകയായിരുന്നു. കഴുത്തിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ടിന്‍റോയെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടോമിയെ കാലടി പൊലീസെത്തി അറസ്റ്റ് ചെയ്തു.
28 കാരനായ ടിന്റോ അവിവാഹിതനാണ്. നേരത്തേയും ടോമിയും സഹോദരി പുത്രനായ ടിന്‍റോയും തമ്മിൽ വാക്ക് തര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കിലും കട ആക്രമിക്കുന്നത് ഇത് ആദ്യമായാണ്. കട അടിച്ച് തകര്‍ക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തപ്പോള്‍ പെട്ടന്നുള്ള പ്രകോപനത്തിലാണ് കടയിലെ കത്തിയെടുത്ത് കുത്തിയതെന്നാണ് ടോമി പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. ടിന്‍റോയുടെ മൃതദേഹം അങ്കമാലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം നാളെ മലയാറ്റൂരില്‍ സംസ്ക്കരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam