എൽഡ‍ിഎഫിൽ അപ്രതീക്ഷിത പ്രതിസന്ധി, പൊട്ടിത്തെറിച്ച് സിപിഐ എംഎല്‍എ രംഗത്ത്; പിന്നാലെ മറുപടിയുമായി മുൻ എംഎൽഎ ഗീത ഗോപി

Published : Mar 09, 2026, 08:44 AM IST
geetha gopi cc mukundan

Synopsis

നാട്ടിക മണ്ഡലത്തിലെ പേയ്മെന്‍റ് സീറ്റ് വിവാദത്തിൽ പ്രതികരണവുമായി മുൻ എംഎൽഎ ഗീത ഗോപി. നിലവിലെ എംഎൽഎ സി സി മുകുന്ദൻ സാമ്പത്തിക സ്വാധീനം മൂലമാണ് തനിക്ക് സീറ്റ് നൽകുന്നതെന്ന് ആരോപിച്ചതിന് പിന്നാലെയാണ് പ്രതികരണം. പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കലാണ് ലക്ഷ്യമെന്നും ആരോപണങ്ങൾക്ക് പാർട്ടി മറുപടി നൽകുമെന്നും ഗീത ഗോപി വ്യക്തമാക്കി.

തൃശൂർ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ നാട്ടിക മണ്ഡലത്തിലെ പേയ്മെന്‍റ് സീറ്റ് വിവാദത്തിൽ പ്രതികരിച്ച് മുൻ എംഎല്‍എയും സിപിഐ നേതാവുമായ ഗീത ഗോപി. പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കലാണ് ഇപ്പോൾ ലക്ഷ്യം. മറ്റൊന്നും തനിക്കറിയില്ലെന്ന് ഗീത ഗോപി വ്യക്തമാക്കി. ആരോപണങ്ങളെക്കുറിച്ച് പാർട്ടി മറുപടി പറയും. രണ്ട് തവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങൾ ഇത്തവണയും തന്നെ സ്വീകരിക്കും. തന്നെ ജനങ്ങൾക്ക് അറിയാമെന്നും ഗീതാ ഗോപി വ്യക്തമാക്കി.

മുൻ എംഎൽഎ ഗീത ​ഗോപിക്കും പാർട്ടിക്കുമെതിരെ പൊട്ടിത്തെറിച്ച് സി സി മുകുന്ദൻ എംഎൽഎ രം​ഗത്തുവന്നതോടെ പാര്‍ട്ടിയിൽ അപ്രതീക്ഷിത പ്രതിസന്ധി ഉടലെടുത്തത്. ഗീത ഗോപിയ്ക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ടെന്നും മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും സി സി മുകുന്ദൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ എംഎൽഎ സി സി മുകുന്ദനെ മാറ്റി മുൻ എംഎൽഎ ആയിരുന്ന ഗീതാഗോപിയെ മത്സരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് വിമർശനം.

പാർട്ടിക്ക് പണം പിരിച്ചു നൽകാൻ തനിക്കാവില്ല. ഗീതഗോപിയ്ക്ക് സീറ്റ് നൽകുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. പാർട്ടി സീറ്റ് തന്നില്ലെങ്കിലും മൽസരിക്കുമെന്നും സി സി മുകുന്ദൻ എംഎൽഎ നിലപാട് വ്യക്തമാക്കി. പാർട്ടിയിൽ വിഭാഗീയതയുണ്ട്. സിപിഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുകയാണ്. ചേർപ്പ് മണ്ഡലം കമ്മിറ്റി തന്‍റെ പേര് നിർദ്ദേശിക്കാത്തതിന് പിന്നിൽ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാർട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എംഎൽഎമാർക്കും നൽകിയെന്നും തന്നെ മാത്രം പാർട്ടി ഒഴിവാക്കിയെന്നും എംഎൽഎ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഴുപതിന്‍റെ ചെറുപ്പവുമായി ശശി തരൂര്‍, വിശ്വപൗരന്‍ സപ്തതി നിറവില്‍,തിളക്കമുള്ള കണ്ണുകള്‍ക്കും വെളിച്ചമേറിയ കാഴ്ചപ്പാടുകള്‍ക്കും പ്രായമാകുന്നേയില്ല
നാട്ടികയിൽ പേയ്മെന്റ് സീറ്റ് വിവാദം; പൊട്ടിത്തെറിച്ച് സിസി മുകുന്ദൻ എംഎൽഎ, 'ഗീത ഗോപിയെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ല, പണം പിരിച്ചു നൽകാൻ തനിക്കാവില്ല'