വയനാട്ടില്‍ വനത്തിനുള്ളില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി

By Web TeamFirst Published Jul 14, 2020, 4:33 PM IST
Highlights

റോഡിൽ നിന്നും രണ്ട് കിലോമീറ്ററോളം അകലെ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. തലപ്പുഴ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

വയനാട്: വയനാട് തലപ്പുഴ പേര്യ മുപ്പത്തിനാലില്‍ വനത്തിനുള്ളില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയത്. റോഡിൽ നിന്നും രണ്ട് കിലോമീറ്ററോളം അകലെ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തലപ്പുഴ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Also Read: ഇടുക്കിയിൽ സാരിയിൽ പൊതിഞ്ഞ നിലയിൽ ജീർണ്ണിച്ച മൃതദേഹം

click me!