സ്നേഹത്തിന്റെ നൂലിൽ കോർത്ത് അമൃതാനന്ദമയി സമൂഹത്തെ പരിപാലിക്കുന്നു: അമിത് ഷാ; അമൃതപുരിയിൽ വിശ്വസേവാദിന പരിപാടികൾക്ക് തുടക്കം

Published : Sep 26, 2026, 09:27 PM IST
Amit Shah on Amritanandamayi

Synopsis

കൊല്ലം വള്ളിക്കാവിലെ അമൃതപുരിയിൽ വിശ്വസേവാദിന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് വിശ്വസേവാദിന പരിപാടികള്‍ നടത്തുന്നത്.

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനത്തോട് അനുബന്ധിച്ചുള്ള വിശ്വസേവാദിന പരിപാടികള്‍ക്ക് കൊല്ലം വള്ളിക്കാവിലെ അമൃതപുരിയിൽ തുടക്കമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളില്‍ നടത്തുന്ന 20 കോടി രൂപയുടെ ചികിത്സാ സഹായ പദ്ധതികൾക്കും ചടങ്ങില്‍ തുടക്കമായി. പദ്ധതിക്ക് അര്‍ഹരായവര്‍ അമിത് ഷായില്‍ നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. സ്നേഹത്തിന്‍റെ നൂലില്‍ കോര്‍ത്ത് സമൂഹത്തെ അമൃതാനന്ദമയി പരിപാലിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

ഈ വര്‍ഷത്തെ അമൃതകീര്‍‌ത്തി പുരസ്കാരം ഗോവ മുൻ ഗവർണർ പി എസ് ശ്രീധരന്‍പിള്ള ഏറ്റുവാങ്ങി. അസമിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തന നിധിയിലേക്ക് അമൃതാന്ദമയി മഠം നല്‍കുന്ന രണ്ട് കോടി രൂപയുടെ ധനസഹായം അസം വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവിന് കൈമാറി. ചടങ്ങിൽ മന്ത്രിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. അമൃതാനന്ദമയിയുടെ പിറന്നാൾ ദിനമായ നാളെ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാർ ബിജെപി ക്വട്ടേഷൻ സംഘത്തിൻ്റെ തലവനെന്ന് കെ.സി.വേണുഗോപാൽ
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മരുന്നുകളുടെ പർച്ചേസ് ഒക്ടോബറിൽ ആരംഭിക്കും; തീരുമാനം കെഎംഎസ്‍സിഎൽ അവലോകന യോഗത്തിൽ