
കൊച്ചി: കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍(Rajeev Chandrasekhar) കേരളത്തില്‍ (Keralam) സന്ദര്‍ശനം ആരംഭിച്ചു. ഗുരുവായൂരിലും(Guruvayur) മമ്മിയൂര്‍ (Mammiyur) മഹാദേവ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് കേരള സന്ദര്‍ശനം ആരംഭിച്ചത്. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖര്‍ കേരളം സന്ദര്‍ശിക്കുന്നത്. രാവിലെ കൊച്ചി വിമാനത്താവളത്തില്‍ മന്ത്രിക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കി.
പിന്നീട് തൃശൂര്‍ പുറനാട്ടുകര രാമകൃഷ്ണ മഠത്തിലെത്തിയ മന്ത്രി, മഠാധിപതി സ്വാമി സദ്ഭവാനന്ദിനെ ആദരിച്ചു.
അടുത്തിടെ തൃശൂര്‍ ചാവക്കാട് കുത്തേറ്റു മരിച്ച ബിജെപി പ്രവര്‍ത്തകന്‍ കൊപ്പര ബിജുവിന്റെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ട മന്ത്രി കുടുംബത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. പിന്നീട് അദ്ദേഹം സംസ്ഥാനത്തെ ഏക ഡിആര്‍ഡിഒ ലബോറട്ടറി ആയ കൊച്ചിയിലെ നേവല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രഫിക് ലബോറട്ടറി സന്ദര്‍ശിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച ഒരു ഹ്രസ്വ ചടങ്ങില്‍ പങ്കെടുത്തു. എന്‍പിഒഎല്‍ നടത്തുന്ന ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡയറക്ടര്‍ വിജയന്‍ പിള്ള, മന്ത്രിയോട് വിശദീകരിച്ചു. അഡ്വാന്‍സ് സിഗ്‌നല്‍ സംവിധാനം വിലയിരുത്തുന്നതിന് ഓഷ്യാനോഗ്രാഫിക്, സോണാര്‍ സിഗ്‌നല്‍ ഡാറ്റാബേസ് കൊണ്ട് സജ്ജീകരിച്ച സോണാര്‍ ഡിസൈന്‍ ആന്‍ഡ് സിമുലേഷന്‍ സംവിധാനമായ 'ദര്‍പ്പണ്‍' രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചു.