'വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് 2014ൽ മോദിയോട് പറഞ്ഞു'; സുരേഷ് ഗോപി

Published : Feb 22, 2026, 01:00 PM IST
AIIMS Suresh Gopi

Synopsis

വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമായതിന് പിന്നിൽ തന്‍റെ ഇടപെടലാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്നാണ് താൻ പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമായതിന് പിന്നിൽ തന്‍റെ ഇടപെടലാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്നാണ് താൻ പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം എങ്ങനെ യഥാര്‍ത്ഥ്യമായെന്ന് മോദി പുസ്തകം എഴുതിയാൽ അതിൽ പ്രധാനപ്പെട്ട ഒരാള്‍ താനായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. "കേന്ദ്ര ബജറ്റിനെ പറ്റി നുണകൾ എഴുതി മാധ്യമങ്ങൾ ചർച്ച വഴി തിരിച്ചുവിട്ടു. ഇവരോട് എനിക്ക് പറയാനുള്ളത് ഇരുപതാം നൂറ്റാണ്ട് സിനിമയിൽ മോഹൻലാൽ എന്നോട് പറഞ്ഞതാണ് എനിക്ക് വഴങ്ങുന്ന കുറച്ച് ആളുകളുണ്ട് കേരളത്തിൽ. അവർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് 2014 ൽ പ്രധാനമന്ത്രിയെ കണ്ടത്. 

വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതക്കാലം മുഴുവൻ അടിമയായിരിക്കുമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. 2014ൽ ഞാൻ എന്‍റെ നേതാവിനെ കണ്ടെത്തി. 2014ൽ ഞാൻ ആദ്യമായി ഗുജറാത്തിൽ വെച്ച് മോദിയെ കണ്ടപ്പോ ഞാൻ വെച്ച പ്രധാന ഡിമാൻഡ് വിഴിഞ്ഞമായിരുന്നു. മോദിയെ കണ്ടതിന് ചില മാധ്യമങ്ങൾ എന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ചു. വിഴിഞ്ഞം എങ്ങനെ യഥാര്‍ത്ഥ്യമായെന്ന് മോദി പുസ്തകം എഴുതിയാൽ അതിൽ പ്രധാനപ്പെട്ട ഒരാൾ ഞാൻ ആയിരിക്കും"- സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആകാനാണ് തന്‍റെ വലിയ ആഗ്രഹമെന്ന് സുരേഷ് ഗോപി ആവര്‍ത്തിച്ചു. ഇന്നലെ അത്തരത്തിലുള്ള ആഗ്രഹം സുരേഷ് ഗോപി തുറന്നുപറഞ്ഞിരുന്നു. പറഞ്ഞതിനെ പുച്ഛമായി കാണരുതെന്നും മതപരമായി പോലും തന്നെ മാധ്യമങ്ങള്‍ ആക്രമിക്കുകയാണെന്നും താൻ ഹിന്ദുവായത് കൊണ്ട് ആരും അത് ചോദിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഞാൻ മാറിയാലും ഇല്ലെങ്കിലും പുതുതലമുറക്ക് അവസരം ലഭിക്കുമെന്ന് എ കെ ശശീന്ദ്രൻ, 'സീറ്റ് വിഭജന ചർച്ചകൾ എൽഡിഎഫിൽ തീരുമാനിക്കും'
കേരളത്തിൽ ആദ്യം തുടങ്ങി ബിജെപി; നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖർ, മത്സരിക്കാനുള്ള ആഗ്രഹം പറഞ്ഞ് സംസ്ഥാന അധ്യക്ഷൻ