
തിരുവനന്തപുരം: പൊതുവേദിയിൽ കമ്മീഷണർ സിനിമയിലെ സൂപ്പർഹിറ്റ് ഡയലോഗ് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഭരത്ചന്ദ്രനില്‍ നിന്ന് വളര്‍ന്നിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കായിരുന്നു പൊതുവേദിയില്‍ സിനിമ ഡയലോഗിലൂടെ കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്. തന്റെ വിമർശകരോടായിരുന്നു സുരേഷ് ഗോപിയുടെ ഷിറ്റ് പറച്ചിൽ. ജനങ്ങള്‍ക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് തന്നോടുളള ഇഷ്ടം ഇല്ലാതാക്കാനാണ് ശ്രമമെന്നും മന്ത്രി വിമർശിച്ചു. ഭരത്ചന്ദ്രനായി മാത്രമല്ല തമിഴ് പടം ദീനയിലെ ആദികേശവനായും മന്ത്രി മാറി. ഈ ചിത്രത്തിലെ തമിഴ് ഡയലോഗ് കൂടി പറഞ്ഞാണ് മന്ത്രി വേദി വിട്ടത്. ഐസിഎസ്ഐ കൊച്ചി ചാപ്റ്ററിന്‍റെ പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മാസ് ഡയലോഗ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam