കേന്ദ്രമന്ത്രി മുരളീധരന് പാലായില്‍ പൊലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് പരാതി

Published : Sep 19, 2019, 07:41 PM ISTUpdated : Sep 19, 2019, 07:43 PM IST
കേന്ദ്രമന്ത്രി മുരളീധരന് പാലായില്‍ പൊലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് പരാതി

Synopsis

ഗതാഗതക്കുരുക്ക് കാരണം വൈകിയെത്തിയ കേന്ദ്രമന്ത്രിക്ക് ദില്ലിക്കുള്ള വിമാനം പുറപ്പെടും മുന്‍പ് നെടുമ്പാശ്ശേരിയില്‍ എത്താന്‍ സാധിച്ചില്ലെന്നും സുരേന്ദ്രന്‍ പരാതിപ്പെടുന്നു

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലായില്‍ എത്തിയ കേന്ദ്ര പാര്‍ലമെന്‍ററി-വിദേശകാര്യസഹമന്ത്രി വി മുരളീധരന് പൊലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് പരാതി. ചെങ്ങന്നൂരില്‍ എത്തിയപ്പോള്‍ കേന്ദ്രമന്ത്രിയുടെ സുരക്ഷഉദ്യോഗസ്ഥനെ പൊലീസ് പിന്‍വലിച്ചെന്നും പൊലീസ് സുരക്ഷ ഇല്ലാതിരുന്നതിനാല്‍ മുരളീധരന്‍ പാലായില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. 

ഗതാഗതക്കുരുക്ക് കാരണം വൈകിയെത്തിയ കേന്ദ്രമന്ത്രിക്ക് ദില്ലിക്കുള്ള വിമാനം പുറപ്പെടും മുന്‍പ് നെടുമ്പാശ്ശേരിയില്‍ എത്താന്‍ സാധിച്ചില്ലെന്നും സുരേന്ദ്രന്‍ പരാതിപ്പെടുന്നു.  കേന്ദ്രമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായത് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. 
  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ്: പെണ്ണായി ജനിച്ച ആരും ഇനി ഈ വേദന അനുഭവിക്കരുതെന്ന് ഉഷ ജോസഫ്, ആശുപത്രി വിട്ടു
'പ്രണവം' കത്തി 44 യാത്രക്കാർ വെന്തുമരിച്ചു, കേരളത്തെ ഞെട്ടിച്ച അപകടം; 25 വർഷം മുമ്പത്തെ പൂക്കിപ്പറമ്പ് അപകടത്തിൽ ബസ് ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി