യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: സിപിഎം അനുനയ നീക്കവുമായി എത്തിയതായി അഖിലിന്റെ അച്ഛൻ

Published : Jul 13, 2019, 10:01 AM ISTUpdated : Jul 13, 2019, 10:24 AM IST
യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: സിപിഎം അനുനയ നീക്കവുമായി എത്തിയതായി അഖിലിന്റെ അച്ഛൻ

Synopsis

കേസുമായി മുന്നോട്ട് പോകാനാണോ താൽപര്യമെന്ന് ഇന്നലെ ആശുപത്രിയിൽ അഖിലിനെ സന്ദർശിച്ച സിപിഎം ജില്ലാ നേതൃത്വം ചോദിച്ചിരുന്നതായും ചന്ദ്രൻ പറഞ്ഞു.   

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സം​ഘർഷവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം അനുനയ ചർച്ചയ്ക്ക് എത്തിയതായി  അഖിലിന്റെ അച്ഛൻ ചന്ദ്രന്റെ വെളിപ്പെടുത്തൽ. കേസുമായി മുന്നോട്ട് പോകാനാണോ താൽപര്യമെന്ന് ഇന്നലെ ആശുപത്രിയിൽ അഖിലിനെ സന്ദർശിച്ച സിപിഎം ജില്ലാ നേതൃത്വം ചോദിച്ചിരുന്നതായും ചന്ദ്രൻ പറഞ്ഞു.

ഏത് വിധത്തിലുള്ള സമ്മർദ്ദമുണ്ടായാലും കേസുമായി മുന്നോട്ട് പോകുമെന്ന് ചന്ദ്രൻ പറഞ്ഞു. അഖിലിന്റെ ആ​ഗ്രഹപ്രകാരമാണ് യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നത്. കോളേജിൽ ചേർന്ന സമയത്ത് തന്നെ എസ്എഫ്ഐ പ്രവർത്തകർ അഖിലിനെ പലതരത്തിൽ പ്രകോപിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.

തങ്ങളുടേത് ഒരു പാർട്ടി കുടുംബമാണ്. താനിപ്പോഴും സിപിഎംകാരൻ തന്നെയാണ്. പാർട്ടിയുമായി യാതൊരു പ്രശ്നവുമില്ല. എന്നാൽ കേസിലൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ചന്ദ്രൻ വ്യക്തമാക്കി. അതേസമയം, പവർ ലിഫ്റ്റിങ് ചാമ്പ്യനായ അഖിലിന് ശസ്തക്രിയ കഴിഞ്ഞതിനാൽ ഇനി മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടെന്നും ചന്ദ്രൻ പറഞ്ഞു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി