സര്‍വകലാശാല നിയമഭേദഗതിയിൽ ഒടുവിൽ വഴങ്ങി ഗവര്‍ണര്‍; രണ്ടാം ബില്ലിന് മുൻകൂര്‍ അനുമതി നൽകി

Published : Mar 07, 2025, 09:07 PM IST
സര്‍വകലാശാല നിയമഭേദഗതിയിൽ ഒടുവിൽ വഴങ്ങി ഗവര്‍ണര്‍; രണ്ടാം ബില്ലിന് മുൻകൂര്‍ അനുമതി നൽകി

Synopsis

സര്‍വകലാശാല നിയമഭേദഗതയിൽ ഒടുവിൽ സര്‍ക്കാരിന് വഴങ്ങി ഗവര്‍ണര്‍. നിയമഭേദഗതിയുടെ രണ്ടാം ബില്ലിന് ഗവര്‍ണര്‍ മുൻകൂര്‍ അനുമതി നൽകി. ഈ മാസം 20ന് ബിൽ അവതരിപ്പിക്കും.

തിരുവനന്തപുരം:സർവകലാശാല നിയമഭേദഗതി രണ്ടാം ബില്ലിന് ഗവർണർ മുൻകൂർ അനുമതി നൽകി. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണ് നിയമ സഭയിൽ അവതരിപ്പിക്കാൻ മുൻകൂർ അനുമതി. നേരത്തെ മുൻകൂർ അനുമതി നൽകാത്തതിനാൽ ഈ ബില്ലിന്‍റെ അവതരണം സർക്കാർ മാറ്റിവെച്ചിരുന്നു. ഈ മാസം 20നായിരിക്കും ഈ ബില്ലിന്‍റെ അവതരണം.

ചാൻസ്ലറുടെ അധികാരം വെട്ടിക്കുറക്കുന്നു, പ്രോ ചാൻസ്ലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ബില്ലിൽ കൂടുതൽ അധികാരം നൽകുന്നു തുടങ്ങിയ പരാതികൾ നേരത്തെ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം നിയമമന്ത്രി രാജ്ഭവനിലെത്തി ഗവർണറോട് വിശദീകരണം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ രണ്ടാം ബില്ലിന് മുൻകൂര്‍ അനുമതി നൽകിയത്.

എതിർപ്പ് മാറുന്നു, സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം ആര്‍ജിക്കും, നിര്‍ണായക നയം മാറ്റവുമായി സിപിഎം

 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ