കാലിക്കറ്റ് സർവകലാശാല എംഎസ്എഫ് സെനറ്റ് അംഗം അമീൻ റാഷിദിനെ അയോഗ്യനാക്കി

Published : Sep 09, 2023, 04:10 PM ISTUpdated : Sep 09, 2023, 04:27 PM IST
 കാലിക്കറ്റ് സർവകലാശാല എംഎസ്എഫ് സെനറ്റ് അംഗം അമീൻ റാഷിദിനെ അയോഗ്യനാക്കി

Synopsis

റഗുലർ വിദ്യാർത്ഥിയല്ലെന്ന എസ്എഫ്ഐ പരാതി അംഗീകരിച്ചാണ് സർവകലാശാല രജിസ്ട്രാറുടെ നടപടി. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി എംഎസ്എഫ് രം​ഗത്തെത്തി. അയോ​ഗ്യനാക്കിയ സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് എംഎസ്എഫ് അറിയിച്ചു. 

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗത്തെ അയോഗ്യനാക്കി. എംഎസ്എഫ് പ്രതിനിധി അമീൻ റാഷിദിനെയാണ് അയോഗ്യനാക്കിയത്. റഗുലർ വിദ്യാർത്ഥിയല്ലെന്ന എസ്എഫ്ഐ പരാതി അംഗീകരിച്ചാണ് സർവകലാശാല രജിസ്ട്രാറുടെ നടപടി. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി എംഎസ്എഫ് രം​ഗത്തെത്തി. അയോ​ഗ്യനാക്കിയ സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് എംഎസ്എഫ് അറിയിച്ചു. 

പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിൽ ജോലി ചെയ്യുമ്പോഴാണ് സീ ഡാക് കോളജിൽ ബി.എക്ക് ചേർന്ന അമീൻ റെഗുലർ വിദ്യാർത്ഥിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സെനറ്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചതെന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അം​ഗത്തെ അയോ​ഗ്യനാക്കിയത്. എംഎസ്എഫ് പാനലിൽ അമീൻ അടക്കം നാല് പേരാണ് ജയിച്ചിരുന്നത്.

കസേരയിൽ 'അള്ളിപ്പിടിച്ച്' നേതാവ്, ലീ​ഗ് ഇടഞ്ഞു; ഒടുവിൽ നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺ​ഗ്രസ്

ഇന്ത്യ സഖ്യത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് കെ.സി.വേണുഗോപാല്‍ എംപി

https://www.youtube.com/watch?v=Ko18SgceYX8

 

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ