തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം

Published : Dec 09, 2025, 09:51 PM IST
Train

Synopsis

തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ട മാവേലി എക്‌പ്രസിന് നേരെ കല്ലേറുണ്ടായി. പേട്ട റെയിൽവേ സ്റ്റേഷന് സമീപം വെച്ച് നടന്ന സംഭവത്തിൽ ട്രെയിനിൻ്റെ എഞ്ചിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിന് നേരെ കല്ലേറ്. ഇന്ന് രാത്രി ഏഴരയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം-മംഗളൂരു ജങ്ഷൻ 16604 നമ്പർ മാവേലി എക്‌പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു കല്ലേറ്. ട്രെയിനിൻ്റെ എഞ്ചിനോട് ചേർന്ന് ലോക്കോ പൈലറ്റ് ഇരിക്കുന്ന ഭാഗത്തേക്കാണ് കല്ലേറുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന വിവരം. ആരാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. വിവരം റെയിൽവെ അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ