ചെങ്ങന്നൂരിൽ രാത്രിയെത്തിയ അജ്ഞാതൻ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിട്ടു

Published : Jul 04, 2025, 02:53 PM IST
Chengannur car fire

Synopsis

രാത്രി പന്ത്രണ്ടരയോടു കൂടി വീട്ടുമുറ്റത്തെത്തിയ അജ്ഞാൻ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് അജ്ഞാതൻ തീയിട്ടു. റെയിൽവേ സ്റ്റേഷന് പുറകുവശം താമസിക്കുന്ന കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാറാണ് രാത്രി പന്ത്രണ്ടരയോടു കൂടി അജ്ഞാൻ പെട്രോൾ ഒഴിച്ച് കത്തിച്ചത്. കാർ പൂർണ്ണമായും കത്തിനശിച്ചു.

രാജമ്മയുടെ വിദേശത്തുള്ള മകൾ കവിതയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. തീ വിടിനകത്തേക്കും പടർന്നു. കട്ടിൽ, മെത്ത, ദിവാൻകോട്ട് എന്നിവയും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. ഈ സമയം രാജമ്മയുടെ മകൾ ലേഖ, കൊച്ചുമക്കളായ നാലു വയസ്സുള്ള അർഷിത, മിഥുൻ മോഹൻ, നിഥിൻ മോഹൻ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തിന്റെ സിസിടവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ചെങ്ങന്നൂർ പൊലീസ് സംഭവ സ്ഥലതെത്തി മേൽ നടപടികൾ സ്വീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്