ചക്രവാതചുഴി : ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട് 

Published : Oct 17, 2022, 01:22 PM ISTUpdated : Oct 17, 2022, 01:25 PM IST
ചക്രവാതചുഴി : ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട് 

Synopsis

കോഴിക്കോട്, കണ്ണൂർ,കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നാളെ കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്.   

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. 11 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ,കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നാളെ കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. 

മന്ത്രിമാരെ സ്വന്തം താൽപ്പര്യപ്രകാരം പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ടോ ? വിദഗ്ധർ പറയുന്നത്...
 
തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടും. ഇത് വ്യാഴാഴ്ച യോടെ ബംഗാൾ ഉൾകടലിൽ എത്തിചേർന്നു ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതിനാൽ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. തുലാവർഷത്തിനു മുന്നോടിയായുള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു
'ഗണേഷ്‍കുമാര്‍ മുന്‍പും സമാന സാഹചര്യത്തിലൂടെ പോയ ആള്‍, രാജിവെച്ചില്ലെങ്കിൽ മന്ത്രിസഭ നാറും'; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ