'മന്ത്രിമാര്‍ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രം'; കെ ഫോണില്‍ അടിമുടി ദുരൂഹതയെന്ന് വി ഡി സതീശന്‍

Published : Sep 15, 2022, 01:27 PM ISTUpdated : Sep 15, 2022, 01:43 PM IST
'മന്ത്രിമാര്‍ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രം'; കെ ഫോണില്‍ അടിമുടി ദുരൂഹതയെന്ന് വി ഡി സതീശന്‍

Synopsis

ഏഴ് രൂപയ്ക്ക് ചെയ്യാവുന്ന കേബിള്‍ ഇടന്‍ 47 രൂപയ്ക്ക് കരാര്‍ നല്‍കിയെന്ന് ആരോപിച്ച വി ഡി സതീശന്‍, കെ ഫോണ്‍ അഴിമതിയില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: വിദേശ യാത്ര ജനങ്ങളെ ബോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദേശ യാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്ന വാദം ശരിയല്ല. മന്ത്രിമാര്‍ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. വിദേശ യാത്ര കൊണ്ട് എന്ത് നേട്ടമുണ്ടായി എന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭാരത് ജോഡോ യാത്രക്ക് കിട്ടിയത് വലിയ പ്രതികരണമാണെന്നും ഭാരത് ജോഡോ യാത്ര ഐതിഹാസിക യാത്രയായി മാറുമെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. 29 ന് കേരള അതിർത്തി കടക്കും വരെ മികച്ച സംഘാടനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിനെതിര നടത്തുന്ന യാത്രയാണ് ജോഡോ യാത്ര എന്ന് വിമർശിക്കുന്നവർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മോദിയേയും ഫാസിസത്തേയും വിമർശിക്കുമ്പോൾ എന്തിനാണ് സിപിഎമ്മിന് അസ്വസ്ഥതയാണ്. യാത്ര റൂട്ട് തീരുമാനിക്കുന്നത് എകെജി സെന്ററിൽ നിന്നല്ലെന്നും വി ഡി സതീശന്‍ പരിഹസിച്ചു. 

കെ ഫോണില്‍ അടിമുടി ദുരൂഹതയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. കെ ഫോണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ദുരൂഹതയാണെന്നാണ് വി ഡി സതീശന്‍ ആരോപിക്കുന്നത്. ടെണ്ടര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാര്‍ നല്‍കിയത്. 83 ശതമാനം പൂര്‍ത്തിയായിട്ടും ഒരാള്‍ക്ക് പോലും കണക്ഷന്‍ കിട്ടിയില്ല. കെ ഫോണില്‍ വന്‍ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഏഴ് രൂപയ്ക്ക് ചെയ്യാവുന്ന കേബിള്‍ ഇടന്‍ 47 രൂപയ്ക്ക് കരാര്‍ നല്‍കിയെന്ന് ആരോപിച്ച വി ഡി സതീശന്‍, കെ ഫോണ്‍ അഴിമതിയില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. 

കെ ഫോൺ 2017 ൽ തുടങ്ങിയപ്പോൾ മുതൽ ദുരൂഹതയാണ് എന്നാണ് വി ഡി സതീശന്‍റെ വിമര്‍ശനം. ടെണ്ടറിൽ വന്‍ ക്രമക്കേടേണ് നടന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. പത്ത് ശതമാനം ടെണ്ടർ എക്സസ് എന്ന മാനദണ്ഡം പോലും ലംഘിച്ചാണ് കരാർ തയ്യാരാക്കിയത്. തുടങ്ങിയപ്പോൾ മുതൽ 500 കോടി നഷ്ടമുണ്ട്. സൗജന്യ കണക്ഷൻ വാഗ്ദാനം നടപ്പായില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വലിയ അഴിമതിയും കെടുകാര്യസ്ഥതയുമാണ് പദ്ധതിക്ക് പിന്നിലുള്ളതെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ്, അഴിമതിയെ കുറിച്ച് ഗൗരവമായി അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം എന്നും ആവശ്യപ്പെട്ടു. തെരുവുനായ പ്രശ്നത്തില്‍ ഒരു നടപടിയും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്