'അമ്മ മരിച്ചിട്ട് 27 വര്‍ഷം, ഇന്നും ആ രുചി നാവിലുണ്ട്'; സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശന്‍

Published : Jul 29, 2026, 11:45 AM IST
VD Satheesan

Synopsis

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. അമ്മയുടെ രുചിയെക്കുറിച്ചുള്ള തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും പ്രസംഗം മുഴുവൻ കേൾക്കാത്തത് കൊണ്ടുണ്ടായ വിവാദമാണെന്നും അദ്ദേഹം വിശദീകരിച്ചു. അമ്മ മരിച്ചിട്ട് 27 വർഷമായെന്നും ഇന്നും ആ രുചി നാവിലുണ്ടെന്നും അത്തരം രുചികൾ മക്കൾക്ക് പകർന്ന് കൊടുക്കണം എന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എഡിജിപി എം.ആർ. അജിത് കുമാർ സസ്പെൻഷൻ കേസിൽ ഒരു ധൃതിയും ഇല്ലാതെ കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ട് പോയി. ആദ്യത്തെ റിപ്പോർട്ട് അനുസരിച്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. രണ്ടാമത്തെ റിപ്പോർട്ടിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി എഡിജിപിക്ക് എതിരെ നടപടി എടുത്തു. ചില മാധ്യമങ്ങൾ സംരക്ഷിക്കുന്നുവെന്ന് വാർത്ത കൊടുത്തു. രണ്ട് മാസത്തിനുള്ളിൽ നടപടി എടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടി സാധ്യമല്ലെന്നും ട്രിബ്യൂണലിൽ നിന്ന് സ്റ്റേ ലഭിക്കാത്തത് നടപടിക്രമങ്ങൾ പാലിച്ചത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ‌സമചിത്തതയോടെ തീരുമാനം എടുക്കുമെന്നും നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി വൈകൽ സംബന്ധിച്ച് സുപ്രധാന തീരുമാനമെടുത്തു. പൊതുമരാമത്ത് വകുപ്പിന് കീഴിൽ 5 പരിഷ്കാരം ന‌ടപ്പാക്കും. മികച്ച ജീവിത സൗകര്യവും ബിസിനസ് സൗഹൃദവുമാക്കാൻ പ്രൊസസ് റി എൻജിനീയറിം​ഗ് നടപ്പാക്കും. ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തൊഴിലാളി സംഘടനകളുമായും മുഖ്യമന്ത്രി സംസാരിക്കുമെന്നും ഓപ്പറേഷൻ തുഫാനിൽ അധ്യാപകരുടെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നതാണെന്നും സതീശൻ പറഞ്ഞു. യോഗി ആദിത്യ നാഥിന്റെ കത്ത് ആഗോള അയ്യപ്പ സംഗമ വേദിയിൽ വായിച്ചത് ആർക്ക് വേണ്ടിയാണെന്ന് പിണറായി വിജയൻ മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഖജനാവിലെ ചോർച്ച തടയാൻ അഞ്ച് പദ്ധതികൾ

പദ്ധതി നടത്തിപ്പു വൈകുന്നതു മൂലം ഖജനാവില്‍നിന്നു കോടികള്‍ നഷ്ടമാകുന്നതു തടയാന്‍ പൊതുഭരണവകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തി പോര്‍ട്ടലപംസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമഗ്രമായ അസറ്റ് റജിസ്റ്ററും രൂപീകരിക്കും. കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധമായ നിയമങ്ങളുടെ അവലോകനവും ഭേദഗതിയും നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബിസിനസ് സൗഹാർദ അന്തരീക്ഷത്തിനായി നിയമങ്ങളും ചട്ടങ്ങളും ആധുനികവല്‍ക്കരിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കും. വകുപ്പുകളുടെ ഏകോപനത്തിനായി സെക്രട്ടറിമാരുടെ എംപവേഡ് കമ്മിറ്റി രൂപീകരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരുവിധ പദവികളിലേക്കും ഇല്ലെന്ന് ഉറപ്പിച്ച് വി എം സുധീരൻ; ഭരണഘടനാ പദവികളോ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളോ ഏറ്റെടുക്കാനില്ല
കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്