ഒരുവിധ പദവികളിലേക്കും ഇല്ലെന്ന് ഉറപ്പിച്ച് വി എം സുധീരൻ; ഭരണഘടനാ പദവികളോ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളോ ഏറ്റെടുക്കാനില്ല

Published : Jul 29, 2026, 11:19 AM IST
V M Sudheeran

Synopsis

മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ, സംസ്ഥാന സർക്കാർ പദവികൾ ഏറ്റെടുക്കുന്നുവെന്ന മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി. ഒരുവിധ ഔദ്യോഗിക സ്ഥാനങ്ങളും സ്വീകരിക്കില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും വ്യാജ പ്രചാരണങ്ങളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. ഭരണഘടനാ പദവികളോ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളോ ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്ന് മുൻപ് തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുധീരൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. താൻ ഒരുവിധ പദവികളിലേക്കും ഇല്ലെന്ന തീരുമാനത്തിൽ മാറ്റമില്ല. അതിനാൽ വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും മാധ്യമ സുഹൃത്തുക്കൾ മാറിനിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്
സിജെപി സ്ഥാപകൻ, രാജ്യമൊട്ടാകെ അലയടിച്ച പ്രതിഷേധം; അഭിജീത് ദീപ്‌കെയ്ക്ക് 'കല്യാണാലോചനകളുടെ പെരുമഴ'യെന്ന് മാതാപിതാക്കൾ