'നല്ല കമ്മ്യൂണിസ്റ്റുകൾ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും'; വി ഡി സതീശന്‍ എംഎല്‍എ

Published : Nov 07, 2020, 03:02 PM ISTUpdated : Nov 07, 2020, 03:05 PM IST
'നല്ല കമ്മ്യൂണിസ്റ്റുകൾ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും'; വി ഡി സതീശന്‍ എംഎല്‍എ

Synopsis

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീർണ്ണത നേരിടുകയാണെന്ന് വിഡി സതീശന്‍ എം എല്‍ എ.

കൊച്ചി: അഴിമതി നിറഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് വേണ്ടി ഇത്തവണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകാര്‍ പോലും വോട്ട് ചെയ്യില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍.  മുഖ്യമന്ത്രിയുടെ ഓഫീസിലും പാർട്ടി സെക്രട്ടറിയുടെ വീട്ടിലും വരെ അന്വേഷണ ഏജൻസികൾ എത്തിയിരിക്കുന്നു. അതുകൊണ്ട് അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിൽ നല്ല കമ്യൂണിസ്റ്റുകൾ യുഡിഎഫിന് വോട്ടു ചെയ്യും- വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പുറത്ത് പറയാൻ കൊള്ളാത്ത കേസുകളാണ് ഏറെയും. നല്ല പാർട്ടിക്കാർ അപമാനഭാരത്താൽ തല കുനിച്ചു നിൽക്കുകയാമെന്നും വിഡി സതീശന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

നല്ല കമ്യൂണിസ്റ്റുകൾ ഈ പ്രാവശ്യം ആർക്ക് വോട്ടുചെയ്യും ?
നമ്മുടെ നാട്ടിൽ നല്ല കമ്യൂണിസ്റ്റുകളുമുണ്ട്. നാടിനും നാട്ടുകാർക്കും നല്ലതുവരണം എന്നാഗ്രഹിക്കുന്ന അഴിമതി രഹിതരായ നല്ല മനുഷ്യർ. പക്ഷെ അവരുടെ പാർട്ടി കേരളത്തിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീർണ്ണത നേരിടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും പാർട്ടി സെക്രട്ടറിയുടെ വീട്ടിലും വരെ അന്വേഷണ ഏജൻസികൾ എത്തി. 

പുറത്ത് പറയാൻ കൊള്ളാത്ത കേസുകളാണ് ഏറെയും. നല്ല പാർട്ടിക്കാർ അപമാനഭാരത്താൽ തല കുനിച്ചു നിൽക്കുന്നു. പാർട്ടി ഈ ജീർണ്ണതയിൽ നിന്ന് പുറത്ത് വരണമെന്ന് അവർ ആഗ്രഹിക്കുന്നു. അവർ ഇത്തവണ പാർട്ടി നേതൃത്വത്തിന് ഒരു താക്കീത് നൽകും.
അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിൽ നല്ല കമ്യൂണിസ്റ്റുകൾ യുഡിഎഫിന് വോട്ടു ചെയ്യും.

PREV
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്