'കാപ്പ കേസിലെ പ്രതി സു​ഗതന് വിലങ്ങില്ല, രാഷ്ട്രീയകേസുകളിലെ സിപിഎം പ്രവർത്തകർക്ക് കൈവിലങ്ങ്'; യുഡിഎഫ് സർക്കാരിന്റെ ഇരട്ടനീതിയെന്ന് വി. ജോയ്

Published : Jul 14, 2026, 12:24 PM IST
v joy cpm thiruvananthapuram

Synopsis

കാപ്പ കേസിൽപ്പെട്ട ബിജെപി കൗൺസിലർ സു​ഗതനെ പൊലീസ് വിലങ്ങുവെച്ചില്ലെന്നും എന്നാൽ, രാഷ്ട്രീയകേസുകളിൽ ഉൾപ്പെട്ട സിപിഎം പ്രവർത്തകരെ വിലങ്ങുവെച്ചാണ് ഹാജരാക്കിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി.ബിജെപിയെ സഹായിക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: കാപ്പ കേസിൽപ്പെട്ട ബിജെപി കൗൺസിലർ സു​ഗതനെ പൊലീസ് വിലങ്ങുവെച്ചില്ലെന്നും എന്നാൽ, രാഷ്ട്രീയകേസുകളിൽ ഉൾപ്പെട്ട സിപിഎം പ്രവർത്തകരെ വിലങ്ങുവെച്ചാണ് ഹാജരാക്കിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി. യുഡിഎഫ് സർക്കാരിന്റെ ഇരട്ടനീതിയാണ് ഇതിലൂടെ തുറന്നുകാണിക്കപ്പെടുന്നതെന്നും ബിജെപിയെ സഹായിക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയകേസുകളിൽ ഉൾപ്പെട്ട സിപിഎം പ്രവർത്തകരെ കൈവിലങ്ങുവെച്ചാണ് കോടതിയിൽ ഹാജരാക്കുന്നത്. ഐ പി ബിനുവിനെയും എസ്എഫ്ഐ നേതാവ് നന്ദനെയും വിലങ്ങുവെച്ചാണ് കൊണ്ടുവന്നത്. രാഷ്ട്രീയകേസുകളിൽ ഉൾപ്പെട്ടവരെ വിലങ്ങുവെയ്ക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവ് നൽകിയിരിക്കുകയാണ്. എന്നാൽ, കാപ്പ കേസ് പ്രതി ​സു​ഗതന് വിലങ്ങുവെച്ചില്ല. സു​ഗതനും ബിജെപിക്കും എല്ലാ സംരക്ഷണവും നൽകുന്നു. ബിജെപി ആണെങ്കിൽ യുഡിഎഫ് സർക്കാർ എന്ത് സഹായവും ചെയ്തുകൊടുക്കും. ഇരട്ടനീതിയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും സിപിഎം നേതാവ് ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അവയവക്കടത്തിലെ കള്ളപ്പണക്കേസ്; നിര്‍ണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുത്തു
ഇത്തവണയും ഓണത്തിന് കിറ്റ്, കൈത്താങ്ങായി യു‍ഡിഎഫ് സര്‍ക്കാര്‍; സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം