പാലക്കാട്ടെ അപകടം: വളവിൽ പുനർനിർമാണം വേണം, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് വി കെ ശ്രീകണ്ഠൻ എംപി

Published : Dec 13, 2024, 05:07 PM IST
പാലക്കാട്ടെ അപകടം: വളവിൽ പുനർനിർമാണം വേണം, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് വി കെ ശ്രീകണ്ഠൻ എംപി

Synopsis

അശാസ്ത്രീയ നിർമാണം പരിഹരിച്ച് വളവിൽ പുനർനിർമാണം വേണമെന്ന് കത്തിൽ എംപി ആവശ്യപ്പെട്ടു

പാലക്കാട്: കരിമ്പ അപകടത്തിൽ അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. അശാസ്ത്രീയ നിർമാണത്തിന് പരിഹാരം വേണം. ദുബായ് കുന്നിനും യുപി സ്കൂളിനും ഇടയിൽ അപകടം തുടർക്കഥയാണ്. അശാസ്ത്രീയ നിർമാണം പരിഹരിച്ച് വളവിൽ പുനർനിർമാണം വേണമെന്ന് കത്തിൽ എംപി ആവശ്യപ്പെട്ടു.

പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാല് കുട്ടികളാണ് മരിച്ചത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാർ പറഞ്ഞു. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ നാട്ടുകാർ ഇവിടെ പ്രതിഷേധിച്ചിരുന്നു. 

55 അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ടെന്ന് കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി 2022ൽ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ പറഞ്ഞിരുന്നു. ഏഴു മരണമുണ്ടായിട്ടുണ്ടെന്നും 65 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കോങ്ങാട് എംഎൽഎ നിയമസഭയിൽ പറഞ്ഞു. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. മഴ പെയ്താൽ ഇവിടുത്തെ വളവ് അപകട കേന്ദ്രമാണെന്നും നാട്ടുകാർ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഇവിടെ റോഡിന്‍റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. 

പാലക്കാട് സ്കൂൾ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടം: സിമൻ്റ് ലോറി ഡ്രൈവർക്കെതിരെയും കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ